80,000 തൊട്ട് കളിച്ച് സ്വര്‍ണം; റെക്കോഡിട്ട് സ്വര്‍ണവില

Wait 5 sec.

സംസ്ഥാനത്ത് ഇന്ന് റെക്കോഡിട്ട് സ്വര്‍ണവില. എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ നിരക്ക്. ഒരു പവന്‍ സ്വര്‍ണത്തിന് 78,920 രൂപയാണ് ഇന്നത്തെ നിരക്ക്. ഒറ്റയടിക്ക് 560 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നത്. ഇന്നലെ 78,360 രൂപയായിരുന്നു ഒരു പവന് നല്‍കേണ്ടിയിരുന്നത്. സെപ്റ്റംബര്‍ മൂന്നിലെ 78,440 രൂപയില്‍ നിന്ന് 80 രൂപ കുറഞ്ഞാണ് 78,360 രൂപയിലേക്ക് എത്തിയത്. ഗ്രാമിന് ഇന്ന് നല്‍കേണ്ടത് 9865 രൂപയാണ്. 9795 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്.വിവാഹ ആവശ്യക്കാരെയും സ്വര്‍ണാഭരണ പ്രേമികളെയും സംബന്ധിച്ച് സ്വര്‍ണവിലയില്‍ വര്‍ദ്ധന വളരെ വലിയ വെല്ലുവിളിയാണ്. വരും ദിവസങ്ങളിലും വിലയില്‍ വര്‍ദ്ധനവ് ഉണ്ടായേക്കും.