തലസ്ഥാനത്തിന്റെ ആകാശത്ത് ദൃശ്യവിരുന്ന് ഒരുക്കി ഡ്രോണുകൾ

Wait 5 sec.

തലസ്ഥാനത്ത് ആകാശ ദൃശ്യവിരുന്ന് ഒരുക്കി ഡ്രോൺ പ്രദർശനം. ആയിരം ഡ്രോണുകൾ പറന്നുയർന്നപ്പോൾ ദൃശ്യമായത് കേരളത്തിൻ്റെ വികസന മാതൃകയും സാംസ്കാരിക തനിമയും. ഓണാഘോഷത്തിൻ്റെ ഭാഗമായി ടൂറിസം വകുപ്പാണ് ഡ്രോൺ ഷോ സംഘടിപ്പിച്ചത്. മാവേലി മന്നന്നും, നൃത്തരൂപങ്ങളും ആകാശത്ത് മിന്നി മാഞ്ഞു.സെപ്തംബർ അഞ്ച് മുതൽ ഏഴാം തീയതി വരെ രാത്രി 8.45 മുതൽ 9.15 വരെ പാളയത്തിൻ്റെ ആകാശത്തിനു മുകളിലാണ് ഡ്രോൺ പ്രദർശനം. ആകാശത്തെ വിസ്മയ കാഴ്ച്ചകൾ കാണാൻ നിരവധി ആളുകളാണ് എത്തിയത്. ഡ്രോൺഷോയുടെ ദൈർഘ്യം പതിനഞ്ച് മിനിറ്റാണ്. ആയിരത്തോളം ഡ്രോണുകളുൾപ്പെടുന്ന ഡ്രോൺ നൈറ്റ് ഷോ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂനിവേഴ്സിറ്റി സ്റ്റേഡിയം എന്നിവക്ക് മുകളിലായാണ് നടക്കുന്നത്.Also Read: തിരുവോണ നാളില്‍ അമ്മത്തൊട്ടിലിന് ‘പുത്രി സൗഭാഗ്യം’; അവൾ ഇനി തുമ്പയെന്ന് അറിയപ്പെടുംസംസ്ഥാന സർക്കാരിന്റെ ടൂറിസം ഓണം വാരാഘോഷം കനകക്കുന്നിൽ ഗംഭീരമായി അരങ്ങേറുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാ‍ഴ്ച ഓണാഘോഷ പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചിരുന്നു. മുപ്പത്തിമൂന്ന് വേദികളിലായി വൈവിധ്യങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.The post തലസ്ഥാനത്തിന്റെ ആകാശത്ത് ദൃശ്യവിരുന്ന് ഒരുക്കി ഡ്രോണുകൾ appeared first on Kairali News | Kairali News Live.