രാജസ്ഥാന്‍ വിടുന്ന സഞ്ജു ലാന്‍ഡ് ചെയ്യുന്നത് ചെന്നൈയിലല്ല; ചേക്കേറുന്നത് ഈ ടീമിലേക്ക്

Wait 5 sec.

അടുത്ത സീസണിലെ ഐ പി എല്ലില്‍ സഞ്ജു സാംസൺ പുതിയ ടീമിൻ്റെ ഭാഗമാകുമെന്ന് ഏറെ നാളായി റിപ്പോർട്ടുണ്ട്. അദ്ദേഹം രാജസ്ഥാന്‍ റോയൽസ് വിടുമെന്ന് ഉറപ്പായിട്ടുണ്ട്. ചെന്നൈയിലേക്ക് പോകുമെന്നായിരുന്നു റിപ്പോർട്ട്. എം എസ് ധോണിയുടെ അഭാവത്തിൽ ചെന്നൈക്ക് കരുത്താകാൻ അദ്ദേഹം എത്തുമെന്നായിരുന്നു സൂചന. കൊൽക്കത്തയുടെ പേരും അന്തരീക്ഷത്തിലുണ്ടായിരുന്നു. എന്നാൽ, ഇവയൊന്നും അല്ല, മറ്റൊരു ടീം ആണ് സഞ്ജുവിനെ സ്വന്തമാക്കുകയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുംബൈ ഇന്ത്യന്‍സ് അദ്ദേഹത്തെ സ്വന്തമാക്കുമെന്നാണ് റിപ്പോർട്ട്. മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ അഭാവം മുബൈയിൽ നിഴലിക്കുന്നുണ്ട്. വര്‍ഷങ്ങളായി വിക്കറ്റ് കീപ്പറായിരുന്ന ഇഷാന്‍ കിഷന്‍ കഴിഞ്ഞ പ്രാവശ്യം ടീം വിട്ടിരുന്നു. പകരം ദക്ഷിണാഫ്രിക്കയുടെ റയാന്‍ റിക്കല്‍റ്റൺ എത്തി. എന്നാൽ, ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ മുംബൈക്ക് ആവശ്യമുണ്ട്. Read Also: തൃശൂര്‍ ടൈറ്റന്‍സിനെ 10 വിക്കറ്റിന് തകര്‍ത്തു; ഏരീസ് കൊല്ലം കെ സി എൽ ഫൈനലില്‍ഇതോടെയാണ് സഞ്ജുവിനെ മുംബൈയും നോട്ടമിടുന്നത്. രോഹിത് ശര്‍മയ്‌ക്കൊപ്പം സഞ്ജു ഓപ്പണറായും ഇറങ്ങും. എന്നാൽ, സഞ്ജു മുംബൈയിൽ എത്തുന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഐ പി എൽ ട്രേഡിങ് വിന്‍ഡോ, മിനി ലേലം തുടങ്ങിയ മാർഗങ്ങളിലൂടെ സഞ്ജുവിനെ ഏത് ടീമിനും സ്വന്തമാക്കാം.The post രാജസ്ഥാന്‍ വിടുന്ന സഞ്ജു ലാന്‍ഡ് ചെയ്യുന്നത് ചെന്നൈയിലല്ല; ചേക്കേറുന്നത് ഈ ടീമിലേക്ക് appeared first on Kairali News | Kairali News Live.