വില്പനയിൽ കുതിച്ച് ഹീറോ മോട്ടോകോർപ്പ്

Wait 5 sec.

2025 ആഗസ്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഹീറോ മോട്ടോകോർപ്പ് വാഹനത്തിന്റെ വില്പനയിൽ 8 ശതമാനം വർധന. 3.44 ലക്ഷം വില്പനയാണ് (തെലങ്കാന ഒഴികെ) ഹീറോ ആഗസ്തിൽ രേഖപ്പെടുത്തിയത്. ഇലക്ട്രിക് ബ്രാൻഡായ വിഡയും വില്പനയിൽ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.കമ്പനിയുടെ കയറ്റുമതിയിലും വർധനവ് ഉണ്ടായിട്ടുണ്ട്. 34,588 യൂണിറ്റുകൾ വിദേശത്തേക്ക് കയറ്റുമതി ചെയ്തത്. ഏഷ്യൻ, ആഫ്രിക്കൻ വിപണികളിലെ ശക്തമായ ഡിമാൻഡാണ് ആഗോള തലത്തിലുള്ള ‍വളർച്ചക്ക് കാരണം. ക‍ഴിഞ്ഞ വർഷം ഇതേ സമയം വിദേശ കയറ്റുമതി 20,000ത്തിലധികം മാത്രമായിരുന്നു. 40 ശതമാനത്തിലധികം വർധനവാണ് ആഗോളതലത്തിൽ വില്പനയിൽ ഹീറോ രേഖപ്പെടുത്തിയത്.3.7 ലക്ഷം യൂണിറ്റാണ് ഏപ്രിൽ മുതൽ ആഗസ്ത് വരെയുള്ള ഇപ്പോ‍ഴത്തെ സാമ്പത്തിക വർഷത്തിൽ ഹീറോയുടെ മൊത്തം വില്പന. ക‍ഴിഞ്ഞ വർഷത്തെ വില്പനയെ അപേക്ഷിച്ച് ഇതേ കാലയളവിൽ രേഖപ്പെടുത്തിയ വില്പനയെക്കാൾ നേരിയ കുറവാണ് ഇത്. ഉത്സവ സീസണിൽ ഇരുചക്ര വാഹനങ്ങളുടെ ഡിമാൻഡ് വിപണിയിൽ ഉയരും എന്നതാണ് കമ്പനിയുടെ പ്രതീക്ഷ.The post വില്പനയിൽ കുതിച്ച് ഹീറോ മോട്ടോകോർപ്പ് appeared first on Kairali News | Kairali News Live.