കാർ പാഞ്ഞുകയറി മകൾക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത മാതാവിന് ദാരുണാന്ത്യം

Wait 5 sec.

വൈക്കം | മകളോടൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്ത അമ്മ കാറിടിച്ച് മരിച്ചു. വൈക്കം ആറാട്ടുകുളങ്ങര പാലച്ചുവട്ടുമഠത്തില്‍ ചന്ദ്രിക കൃഷ്ണന്‍ (69) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ റോഡിന്റെ എതിര്‍ ദിശയിലേക്ക് പാഞ്ഞു കയറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.കോട്ടയം ഉദയനാപുരം നാനാടം ജംഗ്ഷന് സമീപം ഉച്ചയോടെയായിരുന്നു അപകടം. കാലിന് ഗുരുതരമായി പരുക്കേറ്റ മകള്‍ സജിക കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.