എൻടോർക് 150 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്. എൻടോർക് 125-നെ അപേക്ഷിച്ച് ഇതിൻ്റെ ഡിസൈനില്‍ വലിയ മാറ്റമാണുള്ളത്. കൂടാതെ, ഈ സ്കൂട്ടറിൽ നിരവധി ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.ടിവിഎസ് എൻടോർക് 150-ക്ക് 149.7 സിസി, എയർ-കൂൾഡ്, ഒ 3 സിടെക് എൻജിനാണ് കരുത്തേകുന്നത്. ഇത് 7,000 ആര്‍ പി എമ്മില്‍ 13.2 പി എസും 5,500 ആര്‍ പി എമ്മില്‍ 14.2 എൻ എം ടോർക്കും ഉത്പാദിപ്പിക്കുന്നു. വെറും 6.3 സെക്കൻഡിനുള്ളിൽ 0-60 കി.മീ/മണിക്കൂർ വേഗത കൈവരിക്കാനും 104 കി.മീ മണിക്കൂറില്‍ സഞ്ചരിക്കാനും ഇതിന് സാധിക്കുന്നു.മൾട്ടിപോയിന്റ് പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, സ്പോർട്ടി ടെയിൽ ലാമ്പുകൾ, എയറോഡൈനാമിക് വിംഗ്ലെറ്റുകൾ, സ്റ്റബ്ബി മഫ്ലർ, നേക്കഡ് ഹാൻഡിൽബാറുകൾ, കളർ അലോയ് വീലുകൾ എന്നിവയാണ് ടിവിഎസ് എൻടോർക് 150-യുടെ പ്രധാന ഡിസൈൻ സവിശേഷതകൾ. എയറോഡൈനാമിക് കാര്യക്ഷമതയ്ക്കായി മുന്നിൽ അമ്പ് ആകൃതിയിലുള്ള രൂപകൽപ്പനയാണ് നൽകിയിരിക്കുന്നത്. മോട്ടോർസൈക്കിൾ ശൈലിയിലുള്ള ഹാൻഡിൽബാർ മികച്ച നിയന്ത്രണം നൽകുന്നു. ജെറ്റ് മാതൃകയിലുള്ള വെന്റുകളും ഇതിലുണ്ട്.ടിവിഎസ് എൻടോർക് 150-യിൽ ടെലിസ്കോപിക് സസ്പെൻഷൻ, ക്രമീകരിക്കാവുന്ന ബ്രേക്ക് ലിവറുകൾ, പേറ്റന്റ് നേടിയ ഇസെഡ് സെന്റർ സ്റ്റാൻഡ്, 22 ലിറ്റർ അണ്ടർ-സീറ്റ് സ്റ്റോറേജ് എന്നിവയും ഉൾപ്പെടുന്നു.ALSO READ: വാഹനം വാങ്ങാൻ പോകുകയാണോ ? ഇരട്ട ജിഎസ്ടി സ്ലാബ് വന്നതോടെ ഏതൊക്കെ വാഹനങ്ങൾക്ക് വില കുറയുമെന്നും കൂടുമെന്നും അറിയാംഹൈ-റെസ് ടിഎഫ്ടി ക്ലസ്റ്ററും ടിവിഎസ് സ്മാർട്ട് എക്സ്കണക്റ്റും ഇതിലുണ്ട്. അലക്സ, സ്മാർട്ട് വാച്ച് ഇന്റഗ്രേഷൻ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, വെഹിക്കിൾ ട്രാക്കിംഗ്, ലാസ്റ്റ് പാർക്ക്ഡ് ലൊക്കേഷൻ, കോൾ/മെസ്സേജ്/സോഷ്യൽ മീഡിയ അലേർട്ടുകൾ, റൈഡ് മോഡുകൾ, ഒടിഎ അപ്ഡേറ്റുകൾ, കസ്റ്റം വിഡ്ജറ്റുകൾ എന്നിവയുൾപ്പെടെ 50-ലധികം ഫീച്ചറുകൾ ഇത് വാഗ്ദാനം ചെയ്യുന്നു. 4-വേ നാവിഗേഷൻ സ്വിച്ചുള്ള അഡാപ്റ്റീവ് ടിഎഫ്ടി ഡിസ്പ്ലേയും ഇതിന്റെ സവിശേഷതയാണ്.കൂടാതെ, എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ക്രാഷ് ആൻഡ് തെഫ്റ്റ് അലേർട്ടുകൾ, ഹാസാർഡ് ലാമ്പുകൾ, എമർജൻസി ബ്രേക്ക് മുന്നറിയിപ്പ്, ഫോളോ-മി ഹെഡ്ലാമ്പുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്.ടിവിഎസ് എൻടോർക് 150 ഇന്ത്യയിൽ 1.19 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് അവതരിപ്പിച്ചത്. ടിവിഎസ് എൻടോർക് 150, ടിഎഫ്ടി ക്ലസ്റ്റർ ടിവിഎസ് എൻടോർക് 150 എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഈ വാഹനം ലഭ്യമാണ്.The post നിരത്തുകള് കീഴടക്കാൻ ടിവിഎസ് എൻടോര്ക്ക് 150 എത്തുന്നു; വില, സവിശേഷതകള് എന്നിവ അറിയാം… appeared first on Kairali News | Kairali News Live.