നാട് നീളെ പിരിവ് നടത്തി, എന്നാലുംവീട് പണിയാൻ കാശില്ല: സോഷ്യൽ മീ‍ഡിയയിൽ കോൺ​ഗ്രസിന് ട്രോളോട് ട്രോൾ…

Wait 5 sec.

നാടിന്റെ ഉള്ളുലച്ച ​ദുരന്തം, കേരളം ഒറ്റക്കെട്ടായി ഇറങ്ങി ഒരു നാടിനെ വീണ്ടെടുക്കാൻ. ഉറ്റവരും ഉടയവരും നഷ്ടമായവർക്ക് ഈ നാട് ആശ്വാസത്തിന്റെ ആലിം​ഗനം നൽകി. ഒരു രാത്രിയിൽ എല്ലാം നഷ്ടമായവർക്ക് എല്ലാം വീണ്ടെടുത്ത് നൽകാൻ എല്ലാവരും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചു. പലരും പല പ്രഖ്യാപനങ്ങളും നടത്തി. ചിലർ അത് യാഥാർഥ്യമാക്കി കാണിച്ചു. എന്നാൽ മറ്റു ചിലരോ?ദുരന്തബാധിതർക്ക് വീട് വെച്ച് നൽകും എന്ന് കോൺ​ഗ്രസ് ഉറപ്പ് നൽകി. പണം പിരിക്കാനായി ആപ്പ് ഉണ്ടാക്കി. ചലഞ്ചുകൾ നടത്തി. വൻ തുകകൾ സംഭവാന ചെയ്തവരെ പറ്റി നേതാക്കൾ സോഷ്യൽമീഡയയിൽ കുറിച്ചു. പക്ഷെ വയനാട് വീട് മാത്രം നിർമിക്കാൻ കോൺ​ഗ്രസിന് സാധിച്ചില്ല. പിരിവിൽ അഴിമതി ആരോപിക്കപ്പെട്ടു. അവസാനം വായുവിൽ എഴുതിക്കൂട്ടിയതോ എന്ന് സംശയിക്കാവുന്ന തരത്തിൽ ഒരു കണക്ക് കെപിസിസി പ്രസിഡന്റ് അവതരിപ്പിക്കുകയും ചെയ്തു.Also Read: ഓഫ് ലൈനായി എത്ര കിട്ടി? ഓൺലൈനായി എത്ര കിട്ടി? കോൺഗ്രസേ മറുപടിയുണ്ടോ?കണക്ക് അവതരിപ്പിച്ചതിന് ശേഷം വീടുവെക്കാൻ പണമില്ലാ എന്ന് പറഞ്ഞ കോൺ​ഗ്രസിന് സോഷ്യൽമീഡിയയിൽ ട്രോൾ പൂരമാണ്. ട്രോളോട് ട്രോളാണ് കോൺ​ഗ്രസിന്റെ പണപ്പിരിവിന് സോഷ്യൽമീഡിയയിൽ ലഭിക്കുന്നത്. വയനാട് പണപ്പിരിവിൽ കോൺ​ഗ്രസ് കാട്ടിയ വെട്ടിപ്പ് ഇപ്പോൾ ട്രോൾ ​ഗ്രൂപ്പുകൾക്കും ചാകരയായിരിക്കുകയാണ്.കോണ്‍ഗ്രസിന്റെ വാദ പ്രകാരം 5 കോടിയിലധികം രൂപയാണ് പിരിച്ചതെന്നും, സ്ഥലം വാങ്ങാൻ മാത്രം 6 കോടിയിലധികം രൂപ ചെലവാകുകയും ചെയ്തു. ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഇനി കോണ്‍ഗ്രസിന് വീട് വെയ്ക്കണമെങ്കില്‍ അതിനായി വേറെ ഫണ്ട് കണ്ടെത്തേണ്ടതുണ്ട് എന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. The post നാട് നീളെ പിരിവ് നടത്തി, എന്നാലും വീട് പണിയാൻ കാശില്ല: സോഷ്യൽ മീ‍ഡിയയിൽ കോൺ​ഗ്രസിന് ട്രോളോട് ട്രോൾ… appeared first on Kairali News | Kairali News Live.