മധ്യപ്രദേശിൽ കെട്ടിടം തകർന്നുണ്ടായ അപകടം: മരണം രണ്ടായി

Wait 5 sec.

അനൂപ്പൂര്‍| മധ്യപ്രദേശിലെ അനൂപ്പൂര്‍ ജില്ലയില്‍ നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ഹനുമാന്‍ ദീന്‍ യാദവ് (55), രാംകൃപാല്‍ യാദവ് (50) എന്നിവരാണ് മരിച്ചത്. കൊത്മ ടൗണിലെ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ‘അഗര്‍വാള്‍ ലോഡ്ജ്’ ആണ് ഇന്നലെ വൈകുന്നേരം കെട്ടിടം തകര്‍ന്നുവീണത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.10 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന് സമീപത്തെ പ്ലോട്ടില്‍ നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കെട്ടിടം തകരാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ലോഡ്ജില്‍ താമസക്കാര്‍ ആരും ഉണ്ടായിരുന്നില്ലെങ്കിലും സമീപത്തെ നിര്‍മാണ തൊഴിലാളികളും വഴിയാത്രക്കാരുമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം രണ്ടാം ദിവസവാണ് നടത്തുന്നത്.