വിവാദ പ്രസംഗവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇടുക്കി ഡിസിസി പ്രസിഡൻ്റ് സി പി മാത്യു. ആദിവാസി വിഭാഗത്തിലെ വനിതാ നേതാവിനെ ഉപയോഗിച്ച് അക്രമം അഴിച്ചു വിട്ടിട്ടുണ്ടെന്നായിരുന്നു ഡിസിസി പ്രസിഡൻ്റിൻ്റെ വെളിപ്പെടുത്തൽ.Also read: വയനാടിന് വേണ്ടി കോൺഗ്രസ് പിരിച്ച ഫണ്ട് എത്ര? വി.ഡി സതീശന് മറുപടിയുണ്ടോയെന്ന് ഡോ. ടി എം തോമസ് ഐസക് മുൻ കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജേശ്വരിയാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നും രാജേശ്വരിയുടെ നേതൃത്വത്തിൽ LDF ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചുവെന്നുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എൽഡിഎഫിൻ്റെ ഫ്ലക്സ് ബോർഡുകൾ ചവിട്ടിക്കൂട്ടുകയും ചെയ്തു. അവർ വരുകയാണെങ്കിൽ ബ്ലൗസ് വലിച്ചു കീറാൻ രാജേശ്വരിയോട് പറഞ്ഞിരുന്നുവെന്നും സി പി മാത്യു പ്രസംഗത്തിൽ പറയുന്നു. Also read: പിഷാരടി തോൽക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി ഷാഫി പറമ്പിൽ: ഇഎൻ സുരേഷ് ബാബുരാജേശ്വരി ആദിവാസിയായതിനാൽ വകുപ്പ് വേറെയാകുമെന്നറിയാമെന്നുമുള്ള വിദ്വേഷ പരാമർശം പ്രസംഗത്തിലുണ്ട്. കാപ്പിപത്തലുമായി 50 ഓളം ചെറുപ്പക്കാരെ രാജേശ്വരിക്കൊപ്പം അണിനിരത്തിയതായും ഇടുക്കി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സി പി മാത്യു പറഞ്ഞു.The post ‘അവർ വന്നാൽ ബ്ലൗസ് വലിച്ചു കീറാൻ രാജേശ്വരിയോട് പറഞ്ഞിരുന്നു’; വിവാദ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡൻ്റ് സി പി മാത്യു appeared first on Kairali News | Kairali News Live.