കോഴിക്കോട് അമ്മത്തൊട്ടിലില്‍ വീണ്ടും കുഞ്ഞ്: ‘കനിവ്’ എത്തി

Wait 5 sec.

കോഴിക്കോട്| കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ വീണ്ടും ഒരു കുഞ്ഞ് കൂടി എത്തി. ഇന്ന് പുലര്‍ച്ചെ 6.50-നാണ് ഏകദേശം ഒരാഴ്ച പ്രായമുള്ള ആണ്‍കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 3.200 ഗ്രാം ഭാരമുള്ള കുഞ്ഞിന് ‘കനിവ്’ എന്ന പേര് നല്‍കിയതായി സമിതിയുടെ ജനറല്‍ സെക്രട്ടറി അഡ്വ ജി എല്‍ അരുണ്‍ ഗോപി അറിയിച്ചു.കഴിഞ്ഞ ആഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച അമ്മത്തൊട്ടിലില്‍ എത്തുന്ന ആറാമത്തെ കുഞ്ഞാണിത്. ഇതിനുമുമ്പ് മാര്‍ച്ച് 12, 13 തീയതികളില്‍ എത്തിയ ആരവ്, നീരവ് എന്നീ കുഞ്ഞുങ്ങള്‍ക്ക് പിന്നാലെയാണ് കനിവിന്റെ വരവ്. ഇതുവരെ അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഇവിടെ എത്തിയത്.പൂര്‍ണ ആരോഗ്യവാനായ കുഞ്ഞ് ഇപ്പോള്‍ ബീച്ച് ആശുപത്രിയില്‍ സംരക്ഷണത്തിലാണ്. മുമ്പ് ഇവിടെ ലഭിച്ച കുഞ്ഞുങ്ങള്‍ക്ക് ആദി, ഹെര്‍ത്ത്യൂസ്, നിലാവ് തുടങ്ങിയ പേരുകളാണ് നല്‍കിയിരുന്നത്.