ഇന്നലെ കോട്ടയം മെ‍ഡിക്കൽ കോളേജിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശ്ത്രക്രിയ വിജയകരമായി പൂർത്തിയായി എന്ന വാർത്തയാണ് ഇന്ന് കേരളം കേട്ടത്. തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിൻ്റെ ഹൃദയമാണ് കുമരകം സ്വദേശിയായ അരുണിലേക്ക് മാറ്റി വച്ചത്. ശസ്ത്രക്രിയയ്ക്ക് വേണ്ടുന്ന സഹായങ്ങളെല്ലാം ചെയ്ത് താങ്ങായി നിന്നത് മന്ത്രി വി എൻ വാസവനാണ്. ഇതിനെപ്പറ്റി അദ്ദേഹം പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ഫേസ്ബുക്കിൽ വൈറനലാകുന്നത്. തെരഞ്ഞെടുുപ്പ് തിരക്കിനിടയിലും എനിക്കാരുമില്ലെന്ന വാക്ക് പറഞ്ഞപ്പോൾ ആ തിരക്കുകളെല്ലാം മാറ്റി വച്ച് ആ കുടുംബത്തോടൊപ്പം കൂട്ടായി നിന്ന നിമിഷങ്ങളെപ്പറ്റിയും അദ്ദേഹം കുറിപ്പിൽ പറയുന്നു.Also read: ഹൃദയപൂർവ്വം കേരളം; കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരംഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപംഅൽപ്പം മുൻപ് കോട്ടയം മെഡിക്കൽകോളേജിലെ ഡോക്ടർ ജയകുമാറുമായി സംസാരിച്ചു അരുണിന്റെ ശസ്ത്രക്രിയ വിജയകരമായി എന്നാണ് അദ്ദേഹം പങ്കുവെച്ച വിവരം. ഇന്ന് രാവിലെ ശസ്ത്രക്രിയ തീരുമാനം വന്നപ്പോൾ അരുൺ ഫോണിൽ വിളിച്ചിരുന്നു. എനിക്ക് വേറാരും ഇല്ല എനിക്കൊപ്പം ഉണ്ടാവണം എന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞു .തിരഞ്ഞെടുപ്പ് പ്രവർത്തനം മറ്റിവെച്ച് ആ നിമിഷം മുതൽ ഞാൻ അരുണിനൊപ്പം നിന്നു. കുടുംബത്തിനെ സന്ദർശിച്ച് ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോയും ആ വാക്കുകളായിരുന്നു മനസിൽ .The post എനിക്ക് വേറാരും ഇല്ല, ഒപ്പമുണ്ടാകണമെന്ന് ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ അരുൺ; വി എൻ വാസവൻ്റെ വൈകാരികമായ കുറിപ്പ് appeared first on Kairali News | Kairali News Live.