കോൺ​ഗ്രസിന്റെ വയനാട് മോഡൽ തട്ടിപ്പ് തൃശൂരിലും; വീട് വച്ചുനൽകാനെന്ന പേരിൽ ആപ് വഴി വ്യാപക പണപ്പിരിവ്, വർഷങ്ങൾ കഴിഞ്ഞിട്ടും വീടുമില്ല പണവുമില്ല

Wait 5 sec.

കോൺഗ്രസിൻ്റെ കൊടും വഞ്ചനയുടെ പുതിയ കഥയാണ് തൃശൂരിൽ നിന്നും വരുന്നത്. വയനാട് മോഡൽ തട്ടിപ്പ് തൃശൂരിലും നടത്തി ഒരു കുടുംബത്തെ വഞ്ചിച്ചിരിക്കുകയാണ് കോൺ​ഗ്രസ്. അതും കോൺ​ഗ്രസ് നേതാവിന്റെ തന്നെ കുടുംബത്തെ. വയനാട് മോഡലിൽ തൃശൂരിലും ആപ്പ് ഉപയോഗിച്ചാണ് പണപ്പിരിവ് നടത്തിയത്.തൃശ്ശൂർ മുരിയാടാണ് സംഭവം. വീട് വച്ച് നൽകാനെന്ന പേരിലാണ് വ്യാപക പണപ്പിരിവ് നടത്തിയത്. കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ വി കെ ബാലകൃഷ്ണന് വീട് വച്ച് നൽകാൻ വേണ്ടിയാണ് പണപ്പിരിവ് നടത്തിയത്. 2023ലാണ് ആപ്പ് ഉപയോഗിച്ച് ധനസമാഹരണം നടത്തിയത്. എന്നാൽ ഇന്നുവരെ വി കെ ബാലകൃഷ്ണന്റെ കുടുംബത്തിന് വീടുവെച്ച് നൽകുകയോ പണം കൈമാറുകയോ ചെയ്തിട്ടില്ല. തങ്ങളെ കോൺ​ഗ്രസ് വഞ്ചിച്ചെന്ന് പറഞ്ഞ് കുടുംബം രം​ഗത്തെത്തി.‘ബാലേട്ടന് ഒരു വീട്’ എന്നതായിരുന്നു കോൺ​ഗ്രസിന്റെ പ്രഖ്യാപനം. വമ്പിച്ച ക്യാംപയിനുകളടക്കം നടത്തിയാണ് പണം പിരിച്ചത്. ആപ്പിലൂടെ മാത്രം രണ്ടര ലക്ഷം രൂപ വരെ ലഭിച്ചതായി അറിവുണ്ടെന്ന് കുടുംബം പറയുന്നു. അല്ലാതെ നേരിട്ടും നിരവധിപ്പേർ ധനസമാഹരണ കമ്മറ്റിക്ക് പണം നൽകിയിട്ടുണ്ട്.ALSO READ: കോൺ​ഗ്രസ് കാരണം ജീവിതം നശിച്ചു; ആഞ്ഞടിച്ച് എൻ എം വിജയൻ്റെ മരുമകൾ പത്മജആറുമാസം മുൻപ് ബാലകൃഷ്ണൻ മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ ക്യാൻസർ രോഗത്തെ തുടർന്ന് കിടപ്പിലാണ്. ഇതുവരെയും ഈ കുടുംബത്തെ സഹായിക്കാൻ കോൺ​ഗ്രസ് തയ്യാറായിട്ടില്ല. ബാലകൃഷ്ണന്റെ കുടുംബം ഇപ്പോഴും കഴിയുന്നത് വാടകവീട്ടിലാണ്.വയനാട്ടിലെ സർവതും നഷ്ടപ്പെട്ട മനുഷ്യരുടെ പേരുപറഞ്ഞ് പണം പിരിച്ച് അവരെ ചതിച്ച കോൺ​ഗ്രസ് തൃശൂരിൽ അവരുടെ തന്നെ നേതാവിന്റെ കുടുംബത്തെ തന്നെ വഞ്ചിച്ചിരിക്കുകയാണ്.The post കോൺ​ഗ്രസിന്റെ വയനാട് മോഡൽ തട്ടിപ്പ് തൃശൂരിലും; വീട് വച്ചുനൽകാനെന്ന പേരിൽ ആപ് വഴി വ്യാപക പണപ്പിരിവ്, വർഷങ്ങൾ കഴിഞ്ഞിട്ടും വീടുമില്ല പണവുമില്ല appeared first on Kairali News | Kairali News Live.