വീണ്ടും പൂജ്യം; ഡക്കുകളുടെ എണ്ണത്തിൽ അഭിഷേക് ശർമ്മയ്ക്ക് റെക്കോർഡ്

Wait 5 sec.

ഐപിഎൽ 2026 സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഓപ്പണർ അഭിഷേക് ശർമ്മയുടെ മോശം ഫോം തുടരുന്നു. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ വീണ്ടും പൂജ്യത്തിനു പുറത്തായതോടെ, ടി20 ക്രിക്കറ്റിലെ ഒരു നാണംകെട്ട റെക്കോർഡ് താരത്തിന്റെ പേരിലായി.മത്സരത്തിൽ മുഹമ്മദ് ഷമിയുടെ പന്തിൽ രണ്ട് പന്തുകൾ മാത്രം നേരിട്ട് അഭിഷേക് പവലിയനിലേക്ക് മടങ്ങുകയായിരുന്നു. ഇതോടെ ഈ വർഷം ടി 20 ഫോർമാറ്റിൽ അദ്ദേഹത്തിന്റെ ഡക്കുകളുടെ എണ്ണം ആറായി.Also Read: ഹൈദരാബാദിൽ പന്ത് ‘ഷോ’; അവസാന  ഓവർ വരെ നീണ്ട പോരാട്ടത്തിൽ സൺറൈസേഴ്‌സിനെ തകർത്ത് ലക്‌നൗഈ പ്രകടനത്തോടെ, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഡക്കുകൾ നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ അഭിഷേക് ശർമ്മ ഇപ്പോൾ രോഹിത് ശർമ്മയും സഞ്ജു സാംസണും ഒപ്പമെത്തി. 2018-ൽ രോഹിത് ശർമ്മയും 2024-ൽ സഞ്ജു സാംസണും സമാന നേട്ടം സ്വന്തമാക്കിയിരുന്നു.സീസൺ മുഴുവൻ സ്ഥിരതയില്ലാത്ത പ്രകടനമാണ് അഭിഷേകിൽ നിന്ന് കണ്ടത്. തുടർച്ചയായ പരാജയങ്ങൾ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിനും തിരിച്ചടിയായിരിക്കുകയാണ്.The post വീണ്ടും പൂജ്യം; ഡക്കുകളുടെ എണ്ണത്തിൽ അഭിഷേക് ശർമ്മയ്ക്ക് റെക്കോർഡ് appeared first on Kairali News | Kairali News Live.