മനാമ: തെരഞ്ഞെടുപ്പ് നാട്ടിലാണെങ്കിലും ബഹ്റൈനിലും അതിന്റെ ആവേശത്തിന് ഒട്ടും കുറവില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ബഹ്റൈനില്‍ ഒഐസിസിയുടെയും കെഎംസിസിയുടെയും മറ്റു യുഡിഫിലെ ഘടക കക്ഷികളുടെയും നേതൃത്വത്തില്‍ രൂപീകരിച്ച ടീം യുഡിഫ്.സാധാരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാട്ടില്‍ എത്തുകയും നാട്ടില്‍ യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നവരാണ് ബഹ്റൈനിലെ യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും. എന്നാല്‍ ഇത്തവണ നിലവിലെ സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ നാട്ടില്‍ പോവാന്‍ കഴിയാത്തതിന്റെ വിഷമം മറികടക്കാന്‍ ബഹ്റൈനില്‍ ടീം യുഡിഎഫ് രൂപീകരിക്കുകയും മനാമ കെഎംസിസി ഓഫീസില്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ആരംഭിക്കുകയും ചെയ്തു.കൂടാതെ നാട്ടിലെ പോലെ വാര്‍ റൂം സജ്ജീകരിക്കുകയും നാട്ടിലെ യുഡിഎഫ് നേതൃത്വവുമായി ബന്ധപ്പെടുത്തി യുഡിഎഫ് വാര്‍ റൂമില്‍ നിന്നും ലഭിക്കുന്ന പോസ്റ്ററുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനു നിസാര്‍ കുന്നംകുളത്തിങ്ങലിന്റെയും എപി ഫൈസലിന്റെയും രജിത് മൊട്ടപ്പാറയുടെയും നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരണം സജീവമാക്കുകയും ചെയ്തു.കൂടാതെ എല്ലാ ജില്ലകളിലും നിയോജക മണ്ഡലങ്ങളിലും പ്രത്യേകം യുഡിഫ് കമ്മറ്റികള്‍ രൂപീകരിക്കുകയും ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുകയും ഈ കണ്‍വെന്‍ഷനുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടയുള്ള നേതാക്കള്‍ പങ്കെടുക്കുകയും വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വരുന്ന 6, 7, 8 തിയ്യതികളില്‍ യുഡിഎഫ് ‘കാളിങ് ഡേ’ സംഘടിപ്പിക്കുകയും ബഹ്റൈനില്‍ നിന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ കേരളത്തിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്ക് ഒരു ലക്ഷം ഫോണ്‍ കാളുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് വിളിക്കുകയും ചെയ്യുമെന്നും ഇതിലൂടെ വലിയ മുന്നേറ്റം പ്രവാസികളുടെ ഭാഗത്തുനിന്നും യുഡിഎഫിന് അനുകൂലമായി ഉണ്ടാകും എന്നും മനാമ കെഎംസിസി ഓഫീസില്‍ ചേര്‍ന്ന യുഡിഎഫ് നേതൃയോഗം വിലയിരുത്തി.യോഗത്തില്‍ യുഡിഎഫ് കണ്‍വീനര്‍ ഒഐസിസി പ്രസിഡന്റ് ഗഫൂര്‍ ഉണ്ണിക്കുളം സ്വാഗതം ആശംസിക്കുകയും യുഡിഎഫ് ചെയര്‍മാന്‍ ഇന്‍ചാര്‍ജ് എപി ഫൈസല്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു. യുഡിഎഫ് നേതാക്കളായ ബിനു കുന്നന്താനം, അഷ്റഫ് കാട്ടില്‍ പീടിക, ഷാഫി പാറക്കട്ട, ജേക്കബ് തേക്കുതോട്, ബൈജു ചെന്നിത്തല, പ്രദീപ് മേപ്പയൂര്‍, ഫൈസല്‍ കണ്ടിത്താഴ, നസീം തളങ്കര, റംഷാദ് അയിലക്കാട്, റഫീഖ് തോട്ടക്കര, നസീം തൊടിയൂര്‍, നിസാര്‍ കുന്നംകുളത്തിങ്ങല്‍, രഞ്ജന്‍ കച്ചേരി രജിത് മൊട്ടപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു. The post നിയമസഭ തെരഞ്ഞെടുപ്പിന്റെ ആവേശ ചൂടില് ടീം യുഡിഫ് ബഹ്റൈന് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.