കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിക്കായി തിരച്ചിൽ തുടരുന്നു. കോഴിക്കോട് നാദാപുരം സ്വദേശിനിയായ ജി. എസ്. ശരണ്യയെയാണ് മൂന്ന് ദിവസം മുൻപ് കാണാതായത്. കൊച്ചിയിൽ ഐ. ടി. കമ്പനി ജീവനക്കാരിയാണ്.ഈ മാസം രണ്ടിനാണ് യുവതി ട്രക്കിങ്ങിനായി കുടക് തടിയൻഡമോൾ മലയിൽ എത്തിയത്. ഇതിനിടെ വഴി തെറ്റുകയായിരുന്നു. തനിക്ക് വഴി തെറ്റിയതായി ഉച്ചയോടെ ശരണ്യ താമസ സ്ഥലത്ത് വിളിച്ചറിയിച്ചിരുന്നു. പിന്നീട് യുവതിയെ കുറിച്ച് വിവരം ഒന്നും ലഭിച്ചില്ല. ഫോണിൽ ബന്ധപ്പെടാനും സാധിച്ചില്ല.ALSO READ: ‘അവർ വന്നാൽ ബ്ലൗസ് വലിച്ചു കീറാൻ രാജേശ്വരിയോട് പറഞ്ഞിരുന്നു’; വിവാദ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡൻ്റ് സി പി മാത്യുയുവതി ഒറ്റയ്ക്കാണ് ട്രക്കിങ്ങിനായി കുടകിൽ എത്തിയത്. വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങി, ശരണ്യ ഉൾപ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടു. കൂടെയുള്ളവരെല്ലാം അപരിചിതരാണ്. എന്നാൽ, യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു.വഴിതെറ്റിയതായി ശരണ്യ അറിയിച്ചതിനെ തുടർന്ന് ഹോംസ്‌റ്റേ ജീവനക്കാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നാട്ടുകാരും വനപ്രദേശത്ത് തിരച്ചിൽ നടത്തിയിട്ടും നിരാശയായിരുന്നു. ഇതിനിടെ ശരണ്യയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായതോടെ വനം വകുപ്പിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.The post കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിക്കായി തിരച്ചിൽ തുടരുന്നു appeared first on Kairali News | Kairali News Live.