വീട് നിർമാണത്തിലും സീറ്റ് വിതരണത്തിലും അഴിമതി നടത്തുന്ന കൂട്ടരാണ് കോൺഗ്രസ്: എംഎ ബേബി

Wait 5 sec.

വീട് നിർമ്മാണ കാര്യത്തിലും സീറ്റ് വിതരണം ചെയ്യുന്ന കാര്യത്തിലും അഴിമതി നടത്തുന്ന കൂട്ടമാണ് കോൺഗ്രസെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. കോട്ടയത്തു വച്ചായിരുന്നു എം എ ബേബിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവ് ഓരോ ദിവസവും ഒന്നിലേറെ കള്ളങ്ങൾ പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. കള്ളങ്ങൾ പറയുമ്പോൾ കുറച്ചുകൂടി വിശ്വസനീയമായ രീതിയിൽ പറയാൻ പരിശ്രമിക്കുന്നത് നല്ലതാണെന്നും എം എ ബേബി പരിഹസിച്ചു. സാമ്പത്തിക കാര്യത്തിൽ തികഞ്ഞ അഴിമതിയാണ് കോൺഗ്രസ് നടത്തിയത്.അവരുടെ കൈയ്യിലേക്ക് സംസ്ഥാന ഭരണം കൊടുത്താൽ എന്താകുമെന്ന് വോട്ടർമാർ ചിന്തിക്കണമെന്നും എം എ ബേബി പറഞ്ഞു.Also read: വയനാടിന് വേണ്ടി കോൺഗ്രസ് പിരിച്ച ഫണ്ട് എത്ര? വി.ഡി സതീശന് മറുപടിയുണ്ടോയെന്ന് ഡോ. ടി എം തോമസ് ഐസക്വയനാട് ദുരന്ത ബാധിതർക്ക് വീട് വച്ച് നൽകാനെന്ന വ്യാജേന കോൺ​ഗ്രസ് പിരിച്ച പണം മുക്കിയതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് നാട്ടിലാതകെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഹരിയാനയിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് കെസി വേണു​ഗോപാലുൾപ്പെടെയെള്ള ദേശീയ നേതാക്കൾ പണം വാങ്ങിയെന്ന അതിരൂക്ഷമായി ആരോപണവുമുണ്ട്.The post വീട് നിർമാണത്തിലും സീറ്റ് വിതരണത്തിലും അഴിമതി നടത്തുന്ന കൂട്ടരാണ് കോൺഗ്രസ്: എംഎ ബേബി appeared first on Kairali News | Kairali News Live.