ലേകമെമ്പാടുമുള്ള മലയാളികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാധ്യമത്തിലൂടെയാണ് മുഖ്യമന്ത്രിയുടെ സന്ദേശം. എല്ലാ പ്രതിബന്ധത്തേയും നന്മയും സ്നേഹവും അതിജീവിക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അതോടൊപ്പം അന്തിമ വിജയം സത്യത്തിൻ്റേതാണെന്നും അദ്ദേഹം പറയുന്നു. മുഖ്യമന്ത്രിയുടെ ഈസ്റ്റർ ദിന സന്ദേശം ലോകത്തുള്ള എല്ലാവർക്കും ആത്മ വിശ്വാസം പകരുന്നതുമാണ്.Also read: തിന്മയ്ക്ക് മേൽ നന്മ വിജയിക്കും, പീഡാനുഭവങ്ങൾക്ക് പിന്നാലെ സത്യം ഉയിർത്തെഴുന്നേൽക്കും; ഇന്ന് ഈസ്റ്റർഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപംനന്മയും സ്നേഹവും ഏതൊരു പ്രതിബന്ധത്തെയും അതിജീവിക്കുമെന്നും അന്തിമ വിജയം സത്യത്തിന്റേതാണെന്നുമുള്ള സന്ദേശമാണ് ഈസ്റ്റർ പകരുന്നത്. അനീതിക്ക് മുകളിൽ മാനവികതയും സ്നേഹവും പ്രകാശമായി ഉദിച്ച് ഉയർന്ന ദിനം. ഈസ്റ്റർ പകരുന്ന സന്ദേശം ഉയർത്തിപ്പിടിച്ച് പതറിപ്പോകുന്ന നിമിഷങ്ങളിൽ നിന്ന് കരുത്തോടെ ഉയിർത്തെഴുന്നേൽക്കാനും, സമാധാനത്തിന്റെ പക്ഷം ചേർന്ന് ലോകത്തിന് ഊർജ്ജമാകാനും സാധിക്കട്ടെ. പ്രത്യാശയുടെ തിരിനാളം തെളിച്ച്, പുതിയൊരു പുലരിയിലേക്ക് നമുക്ക് ഒന്നിച്ച് ചുവടുവെക്കാം. ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും സ്നേഹത്തിൻ്റെയും സാഹോദര്യത്തിന്റെയും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ.The post അന്തിമ വിജയം സത്യത്തിന്റേതാണെന്നുള്ള സന്ദേശമാണ് ഈസ്റ്റർ പകരുന്നത്: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.