പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന് ചൈനയുടെ രഹസ്യ പിന്തുണ ലഭിക്കുന്നതായി സൂചിപ്പിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നു.ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾക്ക് ആവശ്യമായ ഇന്ധന നിർമ്മാണത്തിനുള്ള രാസവസ്തുക്കളുമായി ചൈനീസ് കപ്പലുകൾ ഇറാനിലെ തുറമുഖങ്ങളിൽ എത്തിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.യുദ്ധം ആരംഭിച്ചതിനുശേഷം ദുരൂഹ സാഹചര്യത്തിൽ അഞ്ച് ഇറാനിയൻ കപ്പലുകളാണ് ചൈനയിൽ നിന്നും ഇത്തരം തന്ത്രപ്രധാനമായ ചരക്കുകളുമായി ഇറാൻ തീരത്തെത്തിയത്.മിസൈലുകളുടെ ഖര ഇന്ധന നിർമ്മാണത്തിൽ നിർണ്ണായകമായ സോഡിയം പെർക്ലോറേറ്റ് എന്ന രാസവസ്തുവാണ് ഈ കപ്പലുകളിൽ ഉണ്ടായിരുന്നതെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്ന ഷിപ്പിംഗ് ഡാറ്റകൾ വിശകലനം ചെയ്തതിൽ നിന്നും ഉപരോധം നേരിടുന്ന നാല് ഇറാൻ കപ്പലുകൾ ഇതിനകം തന്നെ ചരക്കുകൾ ഇറാൻ തുറമുഖങ്ങളിൽ എത്തിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചാമത്തെ കപ്പൽ നിലവിൽ ഇറാന്റെ സമുദ്രാതിർത്തിക്ക് സമീപം നിരീക്ഷണത്തിലാണ്.അമേരിക്കയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ മിസൈൽ ശേഷി നിലനിർത്താൻ ചൈനയുടെ ഈ നീക്കം വലിയ സഹായമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.The post ഇറാന് ചൈനയുടെ സഹായം ലഭിക്കുന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്; യുദ്ധത്തിനിടെ അഞ്ച് കപ്പലുകൾ ചൈനയിൽ നിന്നും ഇറാനിലെത്തി appeared first on Arabian Malayali.