കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ ജനകീയ തരംഗം; ഈ തെരഞ്ഞെടുപ്പ് സത്യവും അസത്യവും തമ്മിൽ: എം എ ബേബി

Wait 5 sec.

കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ ജനകീയ തരംഗമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഈ തെരഞ്ഞെടുപ്പ് സത്യവും അസത്യവും തമ്മിലാണെന്നും ഇടത് പക്ഷം സത്യത്തിനൊപ്പമാണെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു. വികസനം ചർച്ച അവാതിരിക്കാനാണ് കോൺ​ഗ്രസ് ഡീൽ ആരോപണവുമായി എത്തിയതെന്ന് പറഞ്ഞ അദ്ദേഹം ആ ആരോപണം അവരെത്തന്നെ തിരിഞ്ഞുകൊത്തിയതായും ചൂണ്ടിക്കാട്ടി.മുഖ്യമായും ഈ തെരഞ്ഞെടുപ്പിൽ ഉയർന്ന് കേൾക്കുന്നത് ബിജെപി-കോൺ​ഗ്രസ് ഡീലാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ ഇടത് സർക്കാരിന് ഏറ്റെടുക്കാനായി. ജനങ്ങളുടെ മുമ്പിൽ ഇതെല്ലാം ഉണ്ട്. വികസനം ചർച്ച അവാതിരിക്കാനാണ് ഡീൽ ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിക്കുന്നത്, എം എ ബേബി വ്യക്തമാക്കി.ദൈവത്തിന് കമ്മ്യൂണിസ്റ്റുകാരിൽ വിശ്വാസമുണ്ടെന്ന് ക്രിസോസ്റ്റം തിരുമേനി പറയാൻ കാരണം പ്രളയം ഉൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളോടൊപ്പം നിന്നതിനാലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ വാഗ്ദാനങ്ങൾ എല്ലാം ജലരേഖയായെന്നും അദ്ദേഹം പറഞ്ഞു. ചൂരൽ മലയിൽ വീട് നിർമ്മാണം തുടങ്ങി എന്നാണ് പ്രതിപക്ഷ നേതാവ് കള്ളം പറഞ്ഞത്. പക്ഷെ കെപിസിസി പ്രസിഡന്റ് വസ്തുത പറഞ്ഞു.ALSO READ: വയനാട് തുരങ്കപാതയുമായി സംസ്ഥാനത്തിന് മുന്നോട്ട് പോകാം; പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ സുപ്രീം കോടതി തള്ളിമുമ്പും സ്മാരകങ്ങൾ നിർമ്മിക്കാൻ കോൺഗ്രസ് ഫണ്ട് പിരിച്ചിരുന്നു. എന്നാ‌ൽ ആ പണം എവിടെ പോയെന്ന് ആർക്കും അറിയില്ല. സീറ്റിനായി 3 എംപിമാർ കോടികൾ വാങ്ങിയതും ഇപ്പോൾ ചർച്ചയാവുന്നു. കോൺഗ്രസിന്റെ നേതൃത്വം കേരളത്തിൽ വരുമ്പോൾ കേരളത്തിലെ കോൺഗ്രസിന്റെ ഇടുങ്ങിയ മനസിന് അനുസൃതമായാണ് സംസാരിക്കുന്നത്.ഏറ്റവും വലിയ ശത്രു ഫാസിസ്റ്റ് നിലപാട് സ്വീകരിക്കുന്ന ആർഎസ്എസ് ആണെന്ന് പറഞ്ഞ എം എ ബേബി എൽഡിഎഫിന് എസ്ഡിപിഐ യുമായി ഒരു ബന്ധവും ഇല്ലെന്നും അടിവരയിട്ടു. മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പിൻവലിക്കാൻ എസ്ഡിപിഐയോട് ആവശ്യപ്പെട്ടത് യുഡിഎഫ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.The post കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ ജനകീയ തരംഗം; ഈ തെരഞ്ഞെടുപ്പ് സത്യവും അസത്യവും തമ്മിൽ: എം എ ബേബി appeared first on Kairali News | Kairali News Live.