വയനാടിന്റെ പേരിൽ പിരിച്ച പണം എന്ത് ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കണമെന്ന് വ്യവസായ മന്ത്രിയും കളമശേരിയിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ പി രാജീവ്. ദുരിന്തബാധിതരുടെ പേരിൽ ഇത്ര ക്രൂരമായി പണം പിരിച്ച് തട്ടിയെടുത്ത സംവിധാനം ലോകത്ത് എവിടെയും ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇവർ സംസ്ഥാനം ഭരിച്ചാൽ നാടിൻ്റെ അവസ്ഥ എന്താകുമെന്നും പി രാജീവ് ചോദിച്ചു.വയനാടിനായി പിരിച്ച ഫണ്ടിന്റെ സത്യസന്ധമായ കണക്ക് അവതരിപ്പിക്കാൻ ഇതുവരെ കോൺഗ്രസ് തയ്യാറായിട്ടില്ല. ഇടതു സർക്കാർ നടപ്പാക്കിയ വികസനം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പി രാജീവ് കൂട്ടിച്ചേർത്തു.ALSO READ: കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ ജനകീയ തരംഗം; ഈ തെരഞ്ഞെടുപ്പ് സത്യവും അസത്യവും തമ്മിൽ: എം എ ബേബിഉരുണ്ടുകളിച്ച് വി ഡി സതീശൻഅതേസമയം കണക്കുകളിൽ ഉരുണ്ട് കളിക്കുകയാണ് വി ഡി സതീശൻ. കണക്കുകൾ കെപിസിസി പ്രസിഡണ്ട് പുറത്തുവിട്ടിട്ടുണ്ടെന്ന് പറഞ്ഞ് തടിതപ്പാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ നേതാവ്. കെപിസിസി പ്രസിഡണ്ട് പുറത്തുവിട്ട കണക്കുകളിൽ ദുരൂഹത നിലനിൽക്കുമ്പോഴാണ് വി ഡി സതീശന്റെ ഉരുണ്ടുകളിയും.ഓരോ മണ്ഡലം കമ്മിറ്റി പിരിച്ച തുക എത്രയെന്ന കാര്യത്തിലും വി ഡി സതീശനോ നേതാക്കൾക്കോ വ്യക്തതയില്ല. പ്രതീക്ഷിച്ചത്ര പിരിവ് ലഭിച്ചിട്ടില്ലെന്നാണ് വി ഡി സതീശൻ പറയുന്നത്. അധ്യാപക സംഘടന ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ തുക ഉൾപ്പെടെയാണോ അഞ്ചു കോടി എന്നത് പരിശോധിച്ചതിനുശേഷം മാത്രമേ പറയാൻ കഴിയൂ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.The post വയനാടിന്റെ പേരിൽ പിരിച്ച പണം എന്ത് ചെയ്തുവെന്ന് വി ഡി സതീശൻ വ്യക്തമാക്കണം: പി രാജീവ് appeared first on Kairali News | Kairali News Live.