നേട്ടത്തോടെ തുടങ്ങി വിപണി; കുതിപ്പ് രേഖപ്പെടുത്തി നിഫ്റ്റി, സെൻസെക്‌സ്

Wait 5 sec.

പുതിയ വാരത്തിലെ ആദ്യ വ്യാപാരദിനത്തിലും ഉയർച്ച രേഖപ്പെടുത്തി ഇന്ത്യൻ ഓഹരി വിപണി. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിലും നിക്ഷേപകർ ആത്മവിശ്വാസത്തോടെ വിപണിയിൽ വ്യാപകമായ വാങ്ങലുകൾ നടത്തി. പ്രമുഖ സൂചികകളിൽ, സെൻസെക്സ് 787 പോയിന്റ് ഉയർന്ന് 74,106.85ൽ അവസാനിച്ചു. നിഫ്റ്റി 255 പോയിന്റ് നേട്ടത്തോടെ 22,968.25ൽ ക്ലോസ് ചെയ്തു.നിഫ്റ്റിയിലെ 30 ഓഹരികളിൽ 27 എണ്ണം നേട്ടത്തിലാണ് അടഞ്ഞത്. നിഫ്റ്റി ബാങ്ക് സൂചിക ആയിരത്തിലേറെ പോയിന്റ് ഉയർന്നു. ആക്സിസ് ബാങ്ക് 4% ഉയർന്നപ്പോൾ, എച്ച് ഡി എഫ് സി ബാങ്ക് 3% ഉയർച്ച നേടി. മാർച്ച് പാദത്തിൽ 20% വരുമാന വർധന റിപ്പോർട്ട് ചെയ്ത ട്രെന്റ് 8% ഉയർന്ന് നിഫ്റ്റിയിലെ ഏറ്റവും വലിയ നേട്ടക്കാരനായി. ഗോൾഡ്മാൻ സാക്സിന്റെ അപ്ഗ്രേഡിനെ തുടർന്ന് ടിവിഎസ് മോട്ടോർ ഓഹരികളും ഉയർന്നു. ഇരുമ്പ് ധാതു വില വർധനയുടെ പശ്ചാത്തലത്തിൽ എൻഎംഡിസി ഓഹാരികൾ നേട്ടം രേഖപ്പെടുത്തി.Also Read: ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഫലം ഇതാ; നിങ്ങളുടെ കൈയ്യിലുണ്ടോ ആ ഭാഗ്യടിക്കറ്റ്?അതേസമയം, ചില ഓഹരികൾ സമ്മർദ്ദം നേരിട്ടു. ഐഷർ മോട്ടോർസ് ഏകദേശം 1% ഇടിഞ്ഞു. എണ്ണ വിപണന കമ്പനികൾ ഇന്ധന ഉൽപ്പന്നങ്ങളുടെ വില കുറച്ചതിനെ തുടർന്ന് ചെന്നൈ പെട്രോളിയം ഓഹരികൾ 5% വരെ ഇടിഞ്ഞു.വിപണിയിൽ പോസിറ്റീവ് സെന്റിമെന്റ് നിലനിൽക്കുന്ന സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിലും മുന്നേറ്റം തുടരുമെന്ന പ്രതീക്ഷയാണ് നിക്ഷേപകർkക്ക്.The post നേട്ടത്തോടെ തുടങ്ങി വിപണി; കുതിപ്പ് രേഖപ്പെടുത്തി നിഫ്റ്റി, സെൻസെക്‌സ് appeared first on Kairali News | Kairali News Live.