പൂഞ്ഞാറിലെ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപിച്ച് മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്

Wait 5 sec.

യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് രം​ഗത്ത്. പൂഞ്ഞാറിലെ എം ജെ സെബാസ്റ്റ്യന് എതിരെയാണ് മീനച്ചിൽ മുൻ മണ്ഡലം പ്രസിഡൻ്റ് ബിജു തോമസ് ആരോപണം ഉന്നയിച്ചത്. തലപ്പലം സർവ്വീസ് സഹകരണ ബാങ്കിൽ വൻ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ആരോപണം.ALSO READ: വയനാടിന്റെ പേരിൽ പിരിച്ച പണം എന്ത് ചെയ്തുവെന്ന് വി ഡി സതീശൻ വ്യക്തമാക്കണം: പി രാജീവ്ബാങ്കിൽ നിന്നും ബിനാമിയുടെ പേരിൽ കോടി കണക്കിന് രൂപ വായ്പ എടുത്തുവെന്ന് ബിജു തോമസ് ആരോപിച്ചു. 3 കോടി 80 ലക്ഷം രൂപ ലോൺ എടുത്തു. പിന്നീട് നിയമ വിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ ബാങ്ക് ഭരണ സമിതി പിരിച്ചു വിട്ടു. തൻ്റെ വസ്തു ഈട് വെച്ച് 45,00000 രൂപ ലോൺ എടുത്തു. തങ്ങളുടെ പേരിലുള്ള പാർട്ട്ണർഷിപ്പ് സ്ഥാപനത്തിന് ജി എസ് ടി കുടിശ്ശികയുണ്ടെന്നും ഇത് സത്യവാങ് മൂലത്തിൽ മറച്ചുവച്ചെന്നും മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്ബിജു തോമസ് ആരോപിച്ചു.The post പൂഞ്ഞാറിലെ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപിച്ച് മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് appeared first on Kairali News | Kairali News Live.