കേരള ചരിത്രത്തിലെ ഏറ്റവും വലിയ ജനവഞ്ചനയാണ് വയനാട് ദുരന്ത ബാധിതരോട് കോൺഗ്രസ് ചെയ്തതെന്ന് എംവി ജയരാജൻ. കണക്കിൽ ആകെ ദുരൂഹതയാണ്. കൃത്യമായ കണക്കുകൾ അവതരിപ്പിക്കാൻ കെ പി സി സി നേതാക്കൾ തയ്യാറാകണമെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് തയ്യാറാക്കിയ ആപ്പ് എവിടെയെന്നും ഇതിന്റെ വിവരങ്ങൾ പരസ്യപെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്ക് വിവരങ്ങൾ പൂർണമായി വെളിപ്പെടുത്തണം ജോയിന്റ് അക്കൗണ്ടിൽ എത്ര പണം അവശേഷിക്കുന്നുവെന്ന് പറയാൻ തയ്യാറാകണമെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞത് വീണ്ടും മാറ്റി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.യൂത്ത് കോൺഗ്രസ് പിരിച്ച പണം കെ പി സി സി ക്ക് കൈമാറിയോ? 54 കോടി രൂപ ആപ്പിലൂടെ പിരിച്ചു എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തു വരുന്ന വിവരം സർവീസ് സംഘടനകൾ എത്ര തുക ഫണ്ടിലേക്ക് നൽകി വീട് വെക്കാൻ പണം ഇല്ലെന്നു പറയുന്ന കൊൺഗ്രസ് മറ്റൊരു ഫണ്ട് പിരിവിനു തയ്യാറാകുമോ? 120 ദിവസങ്ങൾ കൊണ്ട് വീട് നൽകാം എന്ന് പറഞ്ഞ ടി സിദ്ധിക്കിന് ഇപ്പൊ എന്താണ് പറയാനുള്ളത്? തുടങ്ങി നിരവധി ചോദ്യങ്ങളും അദ്ദേഹം കോൺഗ്രസിനോട് ചോദിച്ചു.Also read: മതരാഷ്ട്രവാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമി യുഡിഎഫിനൊപ്പം അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു: എംഎ ബേബിജനങ്ങളെ വഞ്ചിക്കുന്നവരായി കോൺഗ്രസ് മാറി കോൺഗ്രസിന്റെ വഞ്ചന ഏറ്റു വാങ്ങിയവർ ഇപ്പൊൾ സർക്കാർ പണികഴിക്കുന്ന വീടിനു വേണ്ടി അപേക്ഷയുമായി മുന്നോട്ട് എത്തിയിട്ടുണ്ട്. യഥാർത്ഥ ഭൂമിയുടെ വില മറച്ചു വെച്ചാണ് രജിസ്റ്റർ ചെയ്തത് എങ്കിൽ അത് സണ്ണി ജോസഫ് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.The post കേരള ചരിത്രത്തിലെ ഏറ്റവും വലിയ ജനവഞ്ചനയാണ് വയനാട് ദുരന്തബാധിതരോട് കോൺഗ്രസ് ചെയ്തത്: എംവി ജയരാജൻ appeared first on Kairali News | Kairali News Live.