ഇറാൻ വെടിവെച്ചിട്ട എഫ്-15 യുദ്ധവിമാനത്തിലെ പൈലറ്റുമാരെ കണ്ടെത്താൻ അമേരിക്ക നടത്തിയ അതിസാഹസികമായ രക്ഷാദൗത്യത്തിനിടെ യുഎസ് സേനയ്ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി ഇറാൻ.ദൗത്യത്തിൽ പങ്കെടുത്ത അമേരിക്കയുടെ രണ്ട് സി-130 സൈനിക വിമാനങ്ങളും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും തങ്ങൾ തകർത്തതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു.തെക്കൻ ഇസ്ഫഹാൻ പ്രവിശ്യയിൽ വെച്ചാണ് അമേരിക്കൻ വിമാനങ്ങൾക്ക് നേരെ ഇറാൻ ശക്തമായ ആക്രമണം നടത്തിയത്. തകർന്നുവീണ യുദ്ധവിമാനത്തിലെ പൈലറ്റുമാരെ ശത്രുപക്ഷത്തിന് വിട്ടുകൊടുക്കാതിരിക്കാൻ ഡസൻ കണക്കിന് വിമാനങ്ങളും സ്പെഷ്യൽ ഫോഴ്സും ഉൾപ്പെട്ട വൻ സന്നാഹമാണ് അമേരിക്ക ഇറക്കിയത്.എന്നാൽ ഈ രക്ഷാദൗത്യത്തെ പ്രതിരോധിക്കാനായി ഇറാൻ നടത്തിയ വെടിവെപ്പിൽ അമേരിക്കയുടെ അത്യാധുനിക ഹെലികോപ്റ്ററുകൾക്കും വിമാനങ്ങൾക്കും വൻ ആഘാതം ഏറ്റതായാണ് റിപ്പോർട്ടുകൾ.അതേസമയം, അമേരിക്കൻ സൈനിക ചരിത്രത്തിലെ ഏറ്റവും ധീരമായ ദൗത്യത്തിലൂടെ തങ്ങളുടെ രണ്ട് പൈലറ്റുമാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു.ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ വെല്ലുവിളികളെയും ആക്രമണങ്ങളെയും അതിജീവിച്ചാണ് സൈനികരെ രക്ഷിച്ചതെന്ന് ട്രംപ് വ്യക്തമാക്കി.രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗൺ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, രക്ഷാദൗത്യത്തിന് പോയ ഹെലികോപ്റ്ററുകൾക്ക് നേരെ വെടിവെപ്പുണ്ടായതായും ജീവനക്കാർക്ക് പരിക്കേറ്റതായും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.The post അമേരിക്കൻ രക്ഷാദൗത്യത്തിന് തിരിച്ചടി; രണ്ട് യുദ്ധവിമാനങ്ങളും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും തകർത്തതായി ഇറാൻ appeared first on Arabian Malayali.