പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് വിഷയത്തിൽ, യു ഡി എഫ് നൽകിയ പരാതിയിൽ ചട്ടലംഘനം കണ്ടെത്താൻ ആയിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടർ. പെരുമാറ്റ ചട്ടലംഘനം നടന്നിട്ടില്ല എന്നാണ് ഫ്ലയിങ് സ്ക്വഡ് റിപ്പോർട്ടെന്ന് കളക്ടർ സ്നേഹിൽകുമാർ സിംഗ് അറിയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരായ പരാതിയിൽ പരിശോധന നടത്തുന്നതായും ജില്ലാ കളക്ടർ പറഞ്ഞു.പേരാമ്പ്ര മണ്ഡലത്തിൽ എൽ ഡി എഫ് വർഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുന്നതായി ആരോപിച്ച് യു ഡി എഫ് നൽകിയ പരാതിയിലാണ് മാതൃക പെരുമാറ്റ ചട്ടലംഘനം കണ്ടെത്താൻ ആയിട്ടില്ലെന്ന് ജില്ലാ കളക്ടർ വൃക്തമാക്കിയത്. യു ഡി എഫ് ആരോപിച്ച അനൗൺസ്മെൻ്റിൽ പെരുമാറ്റ ചട്ടലംഘനം നടന്നിട്ടില്ല എന്നാണ് ഫ്ലയിങ് സ്ക്വഡ് റിപ്പോർട്ടെന്ന് കളക്ടർ സ്നേഹിൽകുമാർ സിംഗ് പറഞ്ഞു.ALSO READ; ‘വയനാട് ഫണ്ട് ശേഖരണത്തിൽ കോൺഗ്രസ് നടത്തിയത് സംഘടിത കൊള്ള; പിരിച്ചത് 5 കോടിയെന്ന് കോൺഗ്രസ്, 54 കോടിയിലധികം എന്ന് സ്ക്രീൻഷോട്ടുകൾ’; ഡിജിപിക്ക് പരാതി നൽകി എൻ.എസ്. നുസൂർഎന്നാൽ ഇടതുമുന്നണി ഇത്തരമൊരു അനൗൺസ്മെൻ്റ് നടത്തിയിട്ടില്ലെന്ന് എൽ ഡി എഫ് സ്ഥാനാർഥി ടി പി രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു നമ്മുടെ സമുദായത്തിൻ്റെ സ്ഥാനാർഥി എന്ന് യു ഡി എഫ് വീടുകൾ കയറി പ്രചാരണം നടത്തുന്നതായിഎൽ ഡി എഫ് നൽകിയ പരാതിയിൽ പരിശോധന നടത്തുന്നതായും ഫ്ലയിങ് സ്ക്വാഡ് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.The post പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് വിഷയം: ചട്ടലംഘനം കണ്ടെത്താൻ ആയിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടർ appeared first on Kairali News | Kairali News Live.