അനുജന്റെ കൊലപാതകത്തിന് പിന്നില്‍ എസ് എഫ് ഐ ഗുണ്ടകള്‍; സി എസ് സുജാത നായന്‍മാരുടെ വീട്ടിലേ പോകുവെന്നും ജി സുധാകരന്‍

Wait 5 sec.

ആലപ്പുഴ |  തന്റെ അനുജന്‍ ഭുവനേശ്വരന്റെ കൊലപാതകത്തിന് പിന്നില്‍ എസ്എഫ്ഐ ഗുണ്ടകളെന്ന് ജി സുധാകരന്‍. ഭുവനേശ്വരനെ നിര്‍ബന്ധിച്ച് കോളജില്‍ വിട്ടത് പന്തളത്തെ സിപിഎം നേതാക്കളാണെന്നും സുധാകരന്‍ പറഞ്ഞു.കലാപാന്തരീക്ഷം നിലനിന്ന കോളജില്‍ പോകേണ്ടെന്ന് താന്‍ പറഞ്ഞതാണ്. അവന്‍ നേരെ പാര്‍ട്ടി ഓഫീസില്‍ പോയി. പാര്‍ട്ടി പ്രസിഡന്റ് മുന്‍ എംഎല്‍എയായ പി കെ കുമാരന്‍ ആണ്. വേഗം കോളജില്‍ പോകാനാണ് അവര്‍ ആവശ്യപ്പെട്ടത്. എസ്എഫ്ഐ ഗുണ്ടകളാണ് കൊല്ലാന്‍ സാഹചര്യം ഉണ്ടാക്കിയത്.അക്രമികളായ എസ്എഫ്ഐക്കാര്‍ ഓടി അവന്റെ മുറിയില്‍ പോയി കയറി. പിന്നാലെ അടി കൊണ്ട കെഎസ് യുക്കാര്‍ വന്നു. എസ്എഫ്ഐക്കാര്‍ ഭുവനേശ്വരനെ അവിടെ ഉപേക്ഷിച്ച് ജനാല തുറന്ന് പൈപ്പു വഴി രക്ഷപ്പെട്ടു. ഇവര്‍ ഓടി അവന്റെ മുറിയില്‍ കയറിയില്ലായിരുന്നുവെങ്കില്‍ അങ്ങനെയൊരു കൊലപാതകം നടക്കില്ലായിരുന്നുവെന്നും തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പറഞ്ഞുഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പം കൂടിയ ജി സുധാകരനെ പലപ്പോഴും പ്രതിരോധമാക്കിയ പ്രധാന ചോദ്യമായിരുന്നു സഹോദരന്റെ രക്തസാക്ഷിത്വം. 1976 ല്‍ പന്തളം എന്‍എസ്എസ് കോളേജില്‍ വച്ചായിരുന്നു ജി ഭുവനേശ്വറിന്റെ കൊലപാതകം. കെ എസ് യു ആയിരുന്നു പ്രതിസ്ഥാനത്ത്. സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം സി എസ് സുജാതക്കെതിരെ ജാതി അധിക്ഷേപ പരാമര്‍ശവും സുധാകരന്‍ നടത്തി. സുജാത നായന്മാരുടെ വീട്ടിലേ പോകൂ. നായരെന്ന് അറിയിക്കാന്‍ മുല്ലയും തുളസിയും തലയില്‍ ചൂടുമെന്നും സുധാകരന്‍ പറഞ്ഞു. ഇവര്‍ അങ്ങോട്ടു ചെന്നാല്‍ നായന്മാരെല്ലാം വോട്ടു ചെയ്യുമെന്നാണ് ധാരണ. സുജാതയ്ക്ക് നാണമില്ലേയെന്നും സുധാകരന്‍ ചോദിച്ചു. അമ്പലപ്പുഴയിലെ ചാര്‍ജുകാരിയാണെന്നാണ് പറയുന്നത്. അവര്‍ ഇവിടെ മലമറിക്കുകയാണോയെന്നും ജി സുധാകരന്‍ ചോദിച്ചു.