‘കെ.സി വേണുഗോപാൽ നേരിട്ട് പണം വാങ്ങി; നേതാക്കൾ പ്രതികരിച്ചില്ലെങ്കിൽ കൂടുതൽ അഴിമതി രേഖകൾ പുറത്തുവിടും’; കോൺഗ്രസ് നേതൃത്വത്തിന് ഗൗരവ് കുമാറിന്റെ മുന്നറിയിപ്പ്

Wait 5 sec.

ഹരിയാന നിയമസഭാ സീറ്റിനായി കോൺഗ്രസ് നേതാക്കൾ കോഴ വാങ്ങിയെന്ന ഗുരുതരമായ ആരോപണവുമായി പരാതിക്കാരനായ ഗൗരവ് കുമാർ. കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ അടക്കം നാല് പേർക്കെതിരെ ഈ സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും ഗൗരവ് കുമാർ അറിയിച്ചു.ഭാര്യയുടെ സീറ്റിനായി 4 കോടി രൂപ നൽകിയതടക്കം വിവിധ ആവശ്യങ്ങൾക്കായി ആകെ 7 കോടി രൂപ കോൺഗ്രസ് നേതാക്കൾക്ക് നൽകിയെന്നാണ് ആരോപണം. ഇതിൽ കൊടിക്കുന്നിൽ സുരേഷിന് 1.5 കോടി രൂപയാണ് നൽകിയതെന്നും, അദ്ദേഹം ഇതിൽ 15 ലക്ഷം രൂപ തിരികെ നൽകിയെന്നും ഗൗരവ് കുമാർ വെളിപ്പെടുത്തി. ഈ പണമിടപാടുമായി ബന്ധപ്പെട്ട് നിലവിൽ ദില്ലി പോലീസ് കേസെടുത്തിട്ടുണ്ട്.ആകെ നൽകിയ 7 കോടി രൂപയിൽ 50 ലക്ഷം രൂപ മാത്രമാണ് അക്കൗണ്ട് വഴി കൈമാറിയതെന്നും ബാക്കി തുക നേരിട്ടാണ് നൽകിയതെന്നും അദ്ദേഹം ആരോപിക്കുന്നു. കെ.സി വേണുഗോപാൽ നേരിട്ട് പണം വാങ്ങിയതായും, പണം തിരികെ ആവശ്യപ്പെട്ട് ഒരു വർഷം മുമ്പ് കൊടിക്കുന്നിൽ സുരേഷിന് നോട്ടീസ് അയച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.ALSO READ: വികസന പദ്ധതികളെ യുഡിഎഫ് തുരംഗം വെക്കുന്നു; കടുത്ത വർഗീയ പ്രചരണവുമായി ബിജെപിയും മുസ്ലിം ലീഗും: എളമരം കരീംഈ വിഷയത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവരുടെ പ്രതികരണത്തിനായി മൂന്ന് ദിവസം കൂടി കാത്തിരിക്കുമെന്ന് ഗൗരവ് കുമാർ പറഞ്ഞു. നേതാക്കൾ പ്രതികരിച്ചില്ലെങ്കിൽ തന്റെ കൈവശമുള്ള കൂടുതൽ കോൺഗ്രസ് എംപിമാരുടെ അഴിമതി രേഖകൾ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.The post ‘കെ.സി വേണുഗോപാൽ നേരിട്ട് പണം വാങ്ങി; നേതാക്കൾ പ്രതികരിച്ചില്ലെങ്കിൽ കൂടുതൽ അഴിമതി രേഖകൾ പുറത്തുവിടും’; കോൺഗ്രസ് നേതൃത്വത്തിന് ഗൗരവ് കുമാറിന്റെ മുന്നറിയിപ്പ് appeared first on Kairali News | Kairali News Live.