“ജയിച്ചിട്ട് മക്കളെ കാണാൻ വരണം;” ഹൃദയസ്പർശിയായ രംഗങ്ങൾക്ക് വേദിയായി ഒല്ലൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാജന്റെ തെരഞ്ഞെടുപ്പ് പരിപാടി

Wait 5 sec.

ഹൃദയസ്പർശിയായ രംഗങ്ങൾക്ക് വേദിയായി ഒല്ലൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി. മൂർക്കനിക്കരയിൽ സംഘടിപ്പിച്ച കുടുംബസംഗമ വേദിയിൽ മന്ത്രിയെ കാണാൻ എത്തിയവരിൽ ചൂരൽമല ദുരന്തത്തിൽ മൂന്ന് മക്കളെ നഷ്ടപ്പെട്ട സയനയും ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് മടങ്ങും മുൻപ് സയന, മന്ത്രിയുടെ സമീപത്തെത്തി “ഒന്ന് കെട്ടിപ്പിടിച്ചോട്ടെ…” എന്ന് ചോദിച്ചു.എൽഡിഎഫ് സ്ഥാനാർത്ഥി സമ്മതം മൂളിയപ്പോൾ കണ്ണീരോടെ സയന അദ്ദേഹത്തെ ആലിംഗനം ചെയ്തു. അത് ഒരു രാഷ്ട്രീയ നേതാവിനോടുള്ള സാധാരണ അഭിവാദ്യമല്ലായിരുന്നു; മറിച്ച്, സ്വന്തം വേദന പങ്കിട്ടു നിന്ന ഒരാളോടുള്ള ഹൃദയസ്പർശിയായ പ്രതികരണമായിരുന്നു.ALSO READ: വികസന പദ്ധതികളെ യുഡിഎഫ് തുരംഗം വെക്കുന്നു; കടുത്ത വർഗീയ പ്രചരണവുമായി ബിജെപിയും മുസ്ലിം ലീഗും: എളമരം കരീംആലിംഗനത്തിന് പിന്നാലെ “ജയിച്ചിട്ട്… മക്കളെ കാണാൻ വരണം…” എന്ന് ചൂരൽമല ദുരന്തത്തിൽ ധ്യാൻ, നിവേദ്, ഇഷാൻ എന്നീ മൂന്ന് മക്കളെ ഒരുമിച്ച് നഷ്ടപ്പെട്ട നയന പറഞ്ഞപ്പോൾ മറുപടി പറയാൻ വാക്കുകൾ കണ്ടെത്താനാകാതെ നിന്ന കെ രാജൻ, വികാരഭരിതനായി തലകുലുക്കി. അങ്ങനെ സാധാരണയായി രാഷ്ട്രീയ പ്രസംഗങ്ങളും വാദപ്രതിവാദങ്ങളും നിറയുന്ന പ്രചാരണ വേദി, ആ നിമിഷത്തിൽ മനുഷ്യവേദനയുടെ സാക്ഷിയായി മാറി.The post “ജയിച്ചിട്ട് മക്കളെ കാണാൻ വരണം;” ഹൃദയസ്പർശിയായ രംഗങ്ങൾക്ക് വേദിയായി ഒല്ലൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാജന്റെ തെരഞ്ഞെടുപ്പ് പരിപാടി appeared first on Kairali News | Kairali News Live.