തിരുവനന്തപുരം | കുടകില്‍ ട്രക്കിങ്ങിനിടെ വനമേഖലയില്‍ കാണാതായ മലയാളി യുവതി ജി എസ് ശരണ്യയെ കണ്ടെത്തി. കാട്ടില്‍ കാണാതായി നാലു ദിവസത്തിന് ശേഷം പോലീസും വനംവകുപ്പും നടത്തിയ വ്യാപകമായ തിരച്ചിലിലാണ് ശരണ്യയെ കണ്ടെത്തിയത്.കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയതായിരുന്നു കൊച്ചിയിൽ ഐ ടി ജീവനക്കാരിയായ ശരണ്യ. വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉൾപ്പെടെയുള്ള സംഘം ട്രെക്കിങ്ങിനായി പുറപ്പെട്ടത്. എന്നാൽ, യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു.