പേർഷ്യൻ ഗൾഫ് മേഖലയിൽ തകർന്ന് വീണ എഫ്-15 ഇ യുദ്ധ വിമാനത്തിലെ യുഎസ് ക്രൂ അംഗത്തെ രക്ഷിക്കാനുള്ള പ്രവർത്തനത്തിനിടെ തെക്ക്-പടിഞ്ഞാറൻ ഇറാനിൽ നടന്ന യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഒരു പ്രാദേശിക ഗവർണറെ ഉദ്ധരിച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള തസ്നിം വാർത്താ ഏജൻസി ആണ് റിപ്പോർട്ട് ചെയ്തത്.വെള്ളിയാഴ്ചയാണ് തെക്കൻ ഇറാനിൽ എഫ്-15 സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനം ഇറാൻ വെടിവച്ചിട്ടത്. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരിൽ ഒരാളെ അപകടം നടന്നതിനു പിന്നാലെ കണ്ടെത്തിയെങ്കിലും രണ്ടാമത്തെയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നാലെ ഇറാനും അമേരിക്കയും ക്രൂ അംഗത്തിനായി തെരച്ചിൽ ആരംഭിച്ചിരുന്നു. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ക്രൂ അംഗത്തെ കണ്ടെത്തിയത്.ALSO READ: F15 മുതൽ ബ്ലാക്ക് ഹോക്ക് വരെ; ഇറാൻ അടിച്ചിട്ട അമേരിക്കയുടെ തന്ത്രപ്രധാന യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളുംവിമാനം തകർന്നുവീണതിനു പിന്നാലെ ഇറാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ കോഹ്ഗിലുയേയിലെയും ബോയർ- അഹമ്മദിലെയും പർവതപ്രദേശത്ത് യുഎസ് തെരച്ചിൽ ആരംഭിച്ചിരുന്നു. ഇറാൻ വെടിവച്ചതിനു പിന്നാലെ വിമാനത്തിലുണ്ടായിരുന്നവർ സ്വയം ഇജക്‌ട് ചെയ്ത് ചാടിയതായിരുന്നു റിപ്പോർട്ട്. സൈനികനെ കണ്ടെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്ഥിരീകരിച്ചു.സംഘർഷം ആരംഭിച്ചതിനുപിന്നാലെ ഇറാൻ പ്രദേശത്ത് തകർന്നുവീഴുന്ന ആദ്യത്തെ യുഎസ് വിമാനമായിരുന്നു എഫ്-15. ഇറാനെ നശിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനു രണ്ട് ദിവസത്തിന് ശേഷമാണ് ഇറാൻ രണ്ട് യുഎസ് സൈനിക വിമാനങ്ങൾ വെടിവച്ചു വീഴ്ത്തിയത്.The post ഇറാനിൽ യുഎസ് പൈലറ്റ് രക്ഷാപ്രവർത്തനം: യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു appeared first on Kairali News | Kairali News Live.