കുത്തിയതോട് | റോഡില്‍ നിന്ന് കളഞ്ഞുകിട്ടിയ ഒരു പവന്‍ തൂക്കമുള്ള കൈച്ചെയിന്‍ ഉടമയ്ക്ക് തിരികെ നല്‍കി കെ എസ് എഫ് ഇ താല്‍ക്കാലിക ജീവനക്കാരി. കോടംതുരുത്ത് പഞ്ചായത്ത് എഴുപുന്ന സൗത്ത് കൊച്ചുവട്ടപ്പറമ്പില്‍ വീട്ടില്‍ വിഷ്ണുപ്രിയയ്ക്കാണ് കുത്തിയതോട് ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് സ്വര്‍ണാഭരണം ലഭിച്ചത്.ഉടന്‍തന്നെ ഇവര്‍ കുത്തിയതോട് പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയിന്‍ ഏല്പിക്കുകയും ചെയ്തു. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ മലയാളിയായ ചെന്നൈ ഹമ്മിങ് ഗാര്‍ഡന്‍സ് വില്ല 500 ലൈനില്‍ താണുപിള്ളയുടെ മകന്‍ അനോജ് കുമാറിന്റേതായിരുന്നു നഷ്ടപ്പെട്ട കൈച്ചെയിന്‍. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ വിഷ്ണുപ്രിയ ചെയിന്‍ ഉടമയ്ക്ക് കൈമാറി.