തമിഴ് നടി സുഭാഷിണി വീട്ടില്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്

Wait 5 sec.

ചെന്നൈ | തമിഴ് നടി സുഭാഷിണി ബാലസുബ്രഹ്മണ്യ (36)ത്തെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ടെലിവിഷന്‍ പരമ്പരകളിലും സിനിമകളിലും മികച്ച അഭിനയം കാഴ്ചവച്ച് ശ്രദ്ധേയയായ നടിയാണ് ശ്രീലങ്കന്‍ വംശജയായ സുഭാഷിണി.ചെന്നൈ അയ്യപ്പന്‍തങ്കലിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സുഭാഷിണി താമസിച്ചിരുന്നത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ പ്രശ്‌നമാണ് മരണത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ്പ് ലൈനില്‍ വിളിക്കുക. (Toll free helpline number: 1056, 0471-2552056).