ബിജെപി ജനാധിപത്യ വ്യവസ്ഥയെ തകർക്കുകയാണെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ. പണം ഒഴിക്കിക്കൊണ്ട് ബിജെപി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര അധികാരവും പണവും ഉപയോഗിച്ച് ബിജെപി ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കകയാണെന്നും കെ വി അബ്ദുൾ ഖാദർ ചൂണ്ടിക്കാട്ടി.വാടാനപ്പിള്ളിയിലും തൃശ്ശൂരിലും കിറ്റ് പിടിക്കപ്പെട്ട സംഭവങ്ങൾ മാത്രമാണ് പുറത്തുവന്നതെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്ര മന്ത്രിമാർ തുടർച്ചയായി കേരളത്തിലേക്ക് എത്തുന്നത് പണം ഒഴുക്കാനാണോ എന്നാണ് സംശയിക്കുന്നതെന്നും പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിൽ ധാരാളം പണം കേരളത്തിലേക്ക് കൊണ്ടുവരുന്നതായി മുൻ മന്ത്രി കൂടിയായ വി. എസ്. സുനിൽ കുമാറും ആരോപിച്ചു.ALSO READ: വനിതാ ലീഗ് നേതാവിന്റെ വിദ്വേഷ പരാമർശം: എതിർപ്പ് വ്യക്തമാക്കി സമസ്ത, ‘സഭ്യേതര വാക്കുകൾ ഒഴിവാക്കണം’കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ കോർപ്പറേറ്റുകളുടെ പണമാണ് ഇവിടെ എത്തിക്കുന്നതെന്നും തെരത്തെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ബിജെപിയുടെ നേതാവ് ബി ഗോപാല കൃഷ്ണൻ പരസ്യമായാണ് വർഗീയത പറയുന്നതെന്ന് കെ വി അബ്ദുൾ ഖാദർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നടപടിയാണ് ഈക്കാര്യത്തിൽ സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു.The post ബിജെപി പണം ഒഴുക്കി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നു, കേന്ദ്രമന്ത്രിമാർ തുടർച്ചയായി കേരളത്തിലേക്ക് എത്തുന്നത് പണം ഒഴുക്കാനെന്ന് സംശയം : കെ വി അബ്ദുൾ ഖാദർ appeared first on Kairali News | Kairali News Live.