2017 മുതൽ പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നുവെന്നും കണക്ക് നാട്ടുകാർക്ക് മുന്നിൽ അവതരിപ്പിക്കകയെന്നത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി. സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. . ഈ അഞ്ചു വർഷത്തെ പ്രവർത്തന പുരോഗതിയാണ് ഇതിൽ സംക്ഷിപ്തമായി ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2021 ലെ വാഗ്ദാനങ്ങളിൽ 97 ശതമാനവും പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. പുനർഗേഹം പദ്ധതി പ്രകാരം ഫ്ലാറ്റുകളും ഭവനങ്ങളും കൈമാറി, ലൈഫ് പദ്ധതി വഴി 5 ലക്ഷം വീടുകൾ നിർമ്മിച്ചു നൽകി, പുനർഗേഹം പദ്ധതി വഴി മൽസ്യ തൊഴിലാളികൾക്ക് 2782 വീടുകൾ നൽകി, 738 കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നൽകി, 456689 പട്ടയങ്ങൾ വിതരണം ചെയ്തു, 64006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി,Also read: ആവേശമായി ക്യാപ്റ്റൻ്റെ ധർമടത്തെ പര്യടനങ്ങൾ വീട്ടമ്മമാർക്ക് മാസം 1000 രൂപ ധന സഹായം നൽകിയതായുംഈ പദ്ധതി വഴി 1640276 പേർക്ക് ധനസഹായം നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുകൂടാതേയും നിരവധി പദ്ധതികളാണ് കേരളത്തിൽ നടപ്പിലാക്കിയത്. ഏക കിടപ്പാട സംരക്ഷണ നിയമം കൊണ്ട് വന്നതും കേരളത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. The post കണക്ക് നാട്ടുകാർക്ക് മുന്നിൽ അവതരിപ്പിക്കുകയെന്നത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്: മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.