വേനൽചൂടിന് മുന്നേ തന്നെ കേരളത്തെ വിയർപ്പിച്ചിരുന്നു സംസ്ഥാനത്തെ സ്വ‍ർണ്ണവില. പൊന്നിന്റെ വില കുത്തനെ കൂടിയത് സംസ്ഥാനത്തെയാകെ ആശങ്കയിലാക്കിയിരുന്നു. അപ്രതീക്ഷിത യുദ്ധം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി സ്വ‍‍‍ർണ്ണവിലയെ കാര്യമായി തന്നെ ബാധിച്ചേക്കാമെന്ന് നിരീക്ഷകർ വ്യക്തമാക്കിയിരുന്നു. എന്നാൽ, കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോൾ സ്വ‍ർണ്ണവില താഴേക്ക് കുതിക്കുന്നതായി കാണാം.സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന മാറ്റമില്ലാത്ത അവസ്ഥയ്ക്ക് ശേഷമാണ് ഇന്ന് വിലയിൽ ചെറിയൊരു ഇടിവുണ്ടായിരിക്കുന്നത്. ഇന്നത്തെ സ്വർണ്ണവില പവന് 1,09,360 രൂപയാണ്. അതായത് കഴിഞ്ഞ രണ്ട് ദിവസമായി തുട‍ർന്നിരുന്ന 1,10,680 രൂപയിൽ നിന്ന് നേരിയ വ്യത്യാസം സംഭവിച്ചതായി കാണാൻ സാധിക്കും.ALSO READ; പൊന്നിന്റെ തിളക്കം ഇന്ന് മങ്ങിയോ അതോ കൂടിയോ? ഇന്നത്തെ വിലയറിയാംഇന്നലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രാമിന് 1 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ ഒന്നിന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു (ഗ്രാമിന് ₹14,020 – 22K) സ്വർണ്ണവില. തുടർന്ന് വിലയിൽ നേരിയ കുറവുണ്ടാവുകയും ഇപ്പോൾ ഏകദേശം സ്ഥിരതയാർന്ന രീതിയിൽ മുന്നോട്ട് പോവുകയുമാണ്. സന്ധിയില്ലാതെ യുദ്ധം തുടരുന്ന സാഹചര്യമാണെങ്കിൽ സ്വ‍ർണ്ണവിലയിൽ മാറ്റമുണ്ടായേക്കാം.The post കുതിപ്പിന് ശേഷം കിതച്ച് സ്വർണ്ണവില;ഇന്നത്തെ വിലയിങ്ങനെ appeared first on Kairali News | Kairali News Live.