ഹരിയാനയിലെ കോൺഗ്രസിന്റെ സീറ്റ് കോഴയിൽ പുത്തൻ വഴിത്തിരിവ്. മഹിളാ കോൺഗ്രസ് മുൻ നേതാവ് സുചിത്രക്ക് ഒപ്പമുള്ള ചിത്രം മോർഫ് ചെയ്തതെന്ന എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വാദം പൊളിയുന്നു. ഇവർ കൂടിക്കാഴ്ച നടത്തിയതിന്റെയും ഫോട്ടോ എടുത്തതിന്റെയും തെളിവുകൾ പുറത്തുവന്നു.മഹിളാ കോൺഗ്രസ് മുൻ നേതാവിനൊപ്പമുള്ള ഫോട്ടോ മോർഫ് ചെയ്തതല്ലെന്ന് വ്യക്തമാക്കുന്നതാണ് തെളിവുകൾ. 2025 ഒക്ടോബർ 18നാണ് ഫോട്ടോ എടുത്തത്. കെ സി വേണുഗോപാലിന്റെ ദില്ലിയിലുള്ള വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് സുചിത്രയുടെ ഭർത്താവും പരാതിക്കാരനുമായ ഗ‍ൗരവ് കുമാർ പറഞ്ഞു. ഐഫോൺ 14 ഉപയോഗിച്ചാണ് ഫോട്ടോ എടുത്തത്. ഉച്ചക്ക് 2.43നാണ് ഫോട്ടോ എടുത്തതെന്നതിനും തെളിവുണ്ട്. ഈ കൂടിക്കാഴ്ചയിലാണ് സുചിത്രക്ക് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി നൽകുമെന്ന് കെസി വേണുഗോപാൽ ഉറപ്പ് നൽകിയതെന്നും ഗൗരവ് കുമാർ പറഞ്ഞു.ALSO READ: കോൺഗ്രസിന്റെ വയനാട് മോഡൽ തട്ടിപ്പ് തൃശൂരിലും; വീട് വച്ചുനൽകാനെന്ന പേരിൽ ആപ് വഴി വ്യാപക പണപ്പിരിവ്,വർഷങ്ങൾ കഴിഞ്ഞിട്ടും വീടുമില്ല പണവുമില്ലഹരിയാനയിലെ കോൺഗ്രസിന്റെ സീറ്റ് കോഴ പുറത്തുകൊണ്ടുവന്ന തനിക്കെതിരെ കെ സി വേണുഗോപാൽ നൽകിയ കേസിനെ നിയമപരമായിത്തന്നെ നേരിടുമെന്നും ഗ‍ൗരവ് കുമാർ വ്യക്തമാക്കി. വസ്തുതകൾ മാത്രമാണ് താൻ ഉന്നയിച്ചതെന്നും അത് സ്ഥാപിക്കാനുള്ള രേഖകൾ കൈയിലുണ്ടെന്നും ഗ‍ൗരവ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ആരോപണം ഉന്നയിക്കുന്നുവെന്ന വേണുഗോപാലിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.The post ഹരിയാന സീറ്റ് കോഴ; കെ സി വേണുഗോപാലിൻ്റെ ‘മോർഫിങ്’ വാദങ്ങൾ പൊളിയുന്നു, മഹിളാ കോൺഗ്രസ് മുൻ നേതാവിനെ കണ്ടതിനും ഫോട്ടോയെടുത്തതിനും തെളിവ് appeared first on Kairali News | Kairali News Live.