വീണ്ടും വിവാദ പ്രസംഗവുമായി കാസർകോഡ് വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർഹാന. വീണ്ടും മതം പറഞ്ഞ് വോട്ട് നേടാനുള്ള നീക്കത്തിലാണ് ആയിഷത്ത് ഫർഹാന. ആദർശങ്ങളും ആശയങ്ങളും പലതാണെങ്കിലും നമ്മൾ ഒരുമിച്ച് നിൽക്കണം നമ്മൾ ഭിന്നിച്ച് പോവരുത് തുടങ്ങിയ പരാമർശങ്ങളാണ് ആയിഷത്ത് ഫർഹാനയുടെ പ്രസംഗത്തിലുള്ളത്. ആദർശ ആശയ വ്യത്യാസങ്ങൾ സമൂഹത്തിനോ സമുദായത്തിനോ ദോഷം വരുന്ന രീതിയിൽ ആവരുത് നമ്മൾ ഒന്നിച്ചു നിൽക്കാൻ ഉള്ളവരാണ് നമ്മൾ ഭിന്നിച്ചു പോയാൽ പരാജയമായിരിക്കും ഫലം എന്നുൾപ്പെടെയുള്ള ഭിന്നിപ്പിൻ്റെ രാഷ്ട്രീയമാണ് പ്രസംഗത്തിലുള്ളത്. സമുദായത്തിനായി ഒരുമിച്ച് നിൽക്കണമെന്നുംഒന്നിച്ചു നിൽക്കാത്ത ഒരു സമുദായത്തെയും അല്ലാഹു പിന്തുണക്കില്ലെന്നുമുള്ള പരാമർശങ്ങളുമുണ്ട്.Also read: ഫണ്ട് പിരിവിൽ വ്യക്തമായ ഉത്തരമില്ലാതെ വി ഡി സതീശൻ; ആരെങ്കിലും പണം തന്നാൽ വാങ്ങും, വീട് പണി തുടങ്ങിയെന്ന് നുണ പറഞ്ഞതിലും മറുപടിയില്ല സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ആരായാലും അവർ തള്ളപ്പെടേണ്ടവരാണെന്നും പറയുന്നു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ സംഘടിപ്പിച്ച ലീഗ് സംഗമത്തിലാണ് മതപരമായ കാര്യങ്ങളുള്ള വിവാദ പ്രസംഗം. കേരളത്തിൻ്റെ സാമൂഹികാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.The post ഓർക്കണം ഇത് കേരളമാണ്; വീണ്ടും മതം പറഞ്ഞ് വോട്ട് നേടാൻ കാസർകോഡ് വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാന appeared first on Kairali News | Kairali News Live.