ഒരു ഇന്നിംഗ്സ് മതിയാകും! സഞ്ജുവിനെ കുറിച്ച് പ്രവചനവുമായി മുൻ ഇന്ത്യൻ താരം

Wait 5 sec.

ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന് ശേഷം ഈ ഐപിഎൽ സീസണിൽ മഞ്ഞക്കുപ്പായമണിഞ്ഞ സഞ്ജു സാംസണിന്റെ പ്രകടനം ഇതുവരെ നിരാശപ്പെടുത്തുന്നതായിരുന്നു. ആദ്യ രണ്ടു മൽസരത്തിൽ ധോണിക്ക് പകരം വിക്കറ്റ് കീപ്പർ ഗ്ലൗസ് അണിഞ്ഞ സാംസണിനു പക്ഷെ ബാറ്റു കൊണ്ട് തിളങ്ങാനായില്ല. രണ്ട് മത്സരങ്ങളിലും രണ്ടക്കം കാണാതെ താരം പുറത്തായത് ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകരെ പ്രത്യേകിച്ച് മലയാളികളെ നിരാശപ്പെടുത്തിയിരിക്കുകയാണ്. ഇരു കളികളും തോറ്റ ചെന്നൈ പോയിന്റ് പട്ടികയിൽ അവസാനമായത് സമ്മർദ്ദം വർധിപ്പിക്കുന്നു.Also Read: മുംബൈയ്ക്ക് ആശ്വാസം: രാജസ്ഥാനെതിരെ തിരിച്ചുവരവ് നടത്താനൊരുങ്ങി ഹർദിക് പാണ്ട്യഎന്നാൽ സഞ്ജുവിനെ പിന്തുണച്ചു മുൻ ഇന്ത്യൻ താരം സഹീർ ഖാൻ രംഗത്തെത്തി. സഞ്ജു ഇപ്പോഴും തന്റെ മികച്ച ഫോമിനെ തിരികെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് വ്യക്തമാക്കി. സഞ്ജു പ്രതിഭാധനനാണ് എന്ന കാര്യത്തിൽ ആര്ക്കും സംശയമില്ലെന്നും എന്നാൽ തുടർച്ചയായ മത്സരങ്ങളിൽ മികച്ച ഫോം നിലനിർത്തുക ഒരു വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വലിയ ഇന്നിംഗ്സ് സഞ്ജുവിന്റെ ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്നും, അതോടെ അദ്ദേഹം വീണ്ടും ശക്തമായി തിരിച്ചുവരുമെന്നും സഹീർ അഭിപ്രായപ്പെട്ടു.The post ഒരു ഇന്നിംഗ്സ് മതിയാകും! സഞ്ജുവിനെ കുറിച്ച് പ്രവചനവുമായി മുൻ ഇന്ത്യൻ താരം appeared first on Kairali News | Kairali News Live.