ഒന്നല്ല, രണ്ട് അബദ്ധം; സത്യവാങ്മൂലത്തിൽ ഗുരുതര പിഴവ്; അയോഗ്യതയിൽ വിജയ് തടി തപ്പിയത് അവസാന നിമിഷം

Wait 5 sec.

തമിഴ്നാട്ടിലും നിയമസഭാ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയിരിക്കുകയാണ്. പല മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് രണ്ട് മണ്ഡലങ്ങളിലാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. എന്നാൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ പരസ്പരവിരുദ്ധമായതോടെ വെട്ടിലായിരിക്കുകയാണ് താരം. പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആണ് പുതിയ സത്യവാങ്മൂലം നൽകി അയോഗ്യതയിൽ നിന്ന് വിജയ് തടി തപ്പിയത്. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിൽ ആണ് വിജയ് മത്സരിക്കുന്നത്. പെരമ്പൂരിൽ നൽകിയ പത്രികയിൽ തനിക്കെതിരെ കേസുകളില്ലെന്ന് പറഞ്ഞപ്പോൾ മൂന്ന് ദിവസത്തിന് ശേഷം തിരുച്ചിറപ്പള്ളിയിൽ നൽകിയ പത്രികയിൽ രണ്ട് കേസുകളുണ്ടെന്ന് ആണ് നൽകിയിരിക്കുന്നത്. പെരമ്പൂരിലെ റാലിയിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്നുള്ള കേസും സമ്മേളനത്തിനിടെ അനുയായിയെ ബൗൺസർമാർ മർദ്ദിച്ചെന്ന കേസും ആണ് ഇത്. പെരമ്പൂരിൽ സമർപ്പിച്ച രേഖയിൽ വിജയ്ക്ക് വയസ് 52 ആണ്. എന്നാൽ തിരുച്ചിറപ്പള്ളിയിൽ ഇത് 51 എന്നാണ് നൽകിയിരിക്കുന്നത്.ALSO READ: വയനാടിന് വേണ്ടി കോൺഗ്രസ് പിരിച്ച ഫണ്ട് എത്ര? വി.ഡി സതീശന് മറുപടിയുണ്ടോയെന്ന് ഡോ. ടി എം തോമസ് ഐസക്ഇതിനിടെ ആണ് ലാൽഗുഡിയിലെ ടിവികെ സ്ഥാനാർത്ഥിയുടെ ബന്ധുവിന്റെ വീട്ടിൽ നടന്ന റെയ്ഡിൽ 50 ലക്ഷം രൂപ ആദായനികുതി ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പിടിച്ചെടുത്തത്. ഇത് വോട്ട് വാങ്ങാൻ കരുതിയ പണമാണെന്ന് ആണ് ആരോപണം. വോട്ടിന് പണം നൽകുന്നതിനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ച താരത്തിന് നേരെ തന്നെയാണ് ഇങ്ങനെയൊരു ആരോപണത്തിന്റെ കാറ്റ് വീശുന്നത്.The post ഒന്നല്ല, രണ്ട് അബദ്ധം; സത്യവാങ്മൂലത്തിൽ ഗുരുതര പിഴവ്; അയോഗ്യതയിൽ വിജയ് തടി തപ്പിയത് അവസാന നിമിഷം appeared first on Kairali News | Kairali News Live.