തിരുവനന്തപുരം | സംസ്ഥാനത്ത് വീണ്ടും അവയവദാനം. മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുക.ചികിത്സക്കിടെയായിരുന്നു കൃഷ്ണലാലിന്റെ മരണം.അദ്ദേഹത്തിന്റെ ഹൃദയം വഹിച്ചുള്ള ആംബുലന്‍സ് ഇന്ന് ഉച്ചക്ക് ഒരുമണിയോടെ കോട്ടയത്തേക്ക് തിരിക്കും.