അമിത് ഷാ കേരളത്തില്‍; ബേപ്പൂരില്‍ എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ക്കായുള്ള റോഡ് ഷോയില്‍ പങ്കെടുത്തു

Wait 5 sec.

കോഴിക്കോട് | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കേരളത്തിലെത്തി. കോഴിക്കോട് ബേപ്പൂരില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിനായി സംഘടിപ്പിച്ച റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുത്തു. മാത്തോട്ടം മുതല്‍ നടുവട്ടം വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ.എറണാകുളം, തിരുവനന്തപുരം ജില്ലകളിലും അമിത് ഷാക്ക് പ്രചാരണ പരിപാടികളുണ്ട്. തിരുവനന്തപുരത്ത് പ്രവാസികളുമായി കൂടിക്കാഴ്ച നടത്താനും അദ്ദേഹത്തിന് പരിപാടിയുണ്ട്.കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും ഇന്ന് കേരളത്തിലെത്തുന്നുണ്ട്. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ പ്രചാരണ പരിപാടികളിലാണ് അവര്‍ പങ്കെടുക്കുക.