മുട്ട കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ പൊതുവെ എല്ലാവർക്കും ഇഷ്ടമായിരിക്കും. ഓംലെറ്റൊക്കെ കഴിക്കാൻ ഇഷ്ടമുള്ളവരാണെങ്കിൽ ഒരു വെറൈറ്റി ഡിഷ് പറഞ്ഞുതരാം. പതിവ് മുട്ട വിഭവങ്ങൾ കഴിച്ച് മടുത്തവർക്ക് ധൈര്യമായി പരീക്ഷിക്കാൻ പറ്റുന്ന ഒരു വ്യത്യസ്തമായ റെസിപ്പി – എഗ് ബൈറ്റുകൾ.ബ്രേക്ക് ഫാസ്റ്റായും സ്നാക്കായുമൊക്കെ എഗ് ബൈറ്റുകൾ കഴിക്കാം. വളരെ എളുപ്പത്തിലും രുചിയിലും ഈ വിഭവം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.ALSO READ: എളുപ്പം രുചികരം; ബീഫ് കായ്പോള എങ്ങെനെയുണ്ടാക്കാംആവശ്യമായ ചേരുവകൾമുട്ട – 6 എണ്ണംപാൽ/തൈര് – ¼ കപ്പ്ഉള്ളി (ചെറുതായി അരിഞ്ഞത്) – 2 ടേബിൾസ്പൂൺക്യാപ്സിക്കം – (ചെറുതായി അരിഞ്ഞത്) – 2 ടേബിൾസ്പൂൺചീര (ചെറുതായി അരിഞ്ഞത്) – 2 ടേബിൾസ്പൂൺപുഴുങ്ങിയ ചോളം – 2 ടേബിൾസ്പൂൺകാരറ്റ് (ഗ്രേറ്റ് ചെയ്തത്) – 2 ടേബിൾസ്പൂൺകുരുമുളക് പൊടി – ¼ ടീസ്പൂൺഉപ്പ് – ആവശ്യത്തിന്നെയ്യ്/എണ്ണ – 1 ടീസ്പൂൺതയ്യാറാക്കുന്ന വിധംആദ്യം 180°C ൽ ഓവൻ പ്രീഹീറ്റ് ചെയ്യണം. ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് പാലോ തൈരോ ചേർത്ത് നന്നായി അടിച്ചെടുക്കാം. ശേഷം ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികളും ഒപ്പം ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മഫിൻ ട്രേകളിൽ എണ്ണ പുരട്ടി, മൗൾഡുകളിൽ മിശ്രിതം ഒഴിക്കാം. ഓരോന്നും ഏകദേശം ¾ ഭാഗമാണ് നിറയ്ക്കേണ്ടത്. ശേഷം 15-18 മിനിറ്റ് നേരം ബേക്ക് ചെയ്തെടുത്താൽ നല്ല ടേസ്റ്റി എഗ് ബൈറ്റുകൾ റെഡി. പുറത്തെടുത്ത് ചെറുതായി തണുത്ത ശേഷം മാത്രമേ മൗൾഡിൽ നിന്ന് ഇവ മാറ്റാവൂ.The post ഓംലെറ്റ് കഴിച്ച് മടുത്തോ, വെറൈറ്റിയായി എഗ് ബൈറ്റുകൾ ഉണ്ടാക്കിയാലോ? സിംപിളാണ് appeared first on Kairali News | Kairali News Live.