പ്രിയങ്ക ​ഗാന്ധി വാക്കുപാലിച്ചില്ല, ഐ സി ബാലകൃഷ്ണന്റെ സ്ഥാനാർഥിത്വം അച്ഛനോടുള്ള നീതി നിഷേധം; കോൺ​ഗ്രസിനെതിരെ എൻ എം വിജയന്റെ കുടുംബം ഉപവാസത്തിന്

Wait 5 sec.

ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഐ സി ബാലകൃഷ്ണനെ സ്ഥാനാർഥിയാക്കിയതിൽ കോൺ​ഗ്രസിനെതിരെ സമരവുമായി വയനാട് ഡിസിസി ട്രഷററും ജില്ലയിലെ മുതിർന്ന നേതാവുമായിരുന്ന, ജീവനൊടുക്കിയ എൻ എം വിജയന്റെ കുടുംബം. കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനമാണ് കുടുംബം ഉയർത്തിയത്. എൻ എം വിജയന്റെ മകൻ വിജേഷും മരുമകൾ പത്മജയും മാധ്യമങ്ങളെ കണ്ടാണ് സമര പ്രഖ്യാപനം നടത്തിയത്. നാളെ രാവിലെ 10 മണിക്ക് ഗാന്ധി സ്ക്വയറിൽ ഉപവാസം ഇരിക്കുമെന്ന് ഇവർ വ്യക്തമാക്കി.എൻ എം വിജയന്റെയും മകന്റെയും മരണത്തിന് ഉത്തരവാദികളായവരെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്തുമെന്ന് പ്രിയങ്ക ​ഗാന്ധി വാക്കു തന്നിരുന്നെന്നും അവർ ആ വാക്ക് പാലിച്ചില്ലെന്നും കുടുംബം കുറ്റപ്പെടുത്തി. ഐ സി ബാലകൃഷ്ണനാണ് എൻ എം വിജയനെ ചതിച്ചതെന്നും അതാണ് ജീവനൊടുക്കാൻ കാരണമായതെന്നും കുടുംബം ആരോപിച്ചു. ഇതേ ഐ സി ബാലകൃഷ്ണനെ വീണ്ടും സ്ഥാനാർഥിയാക്കിയത് അച്ഛനോടുള്ള നീതി നിഷേധമാണെന്ന് വിജേഷും പത്മജയും കുറ്റപ്പെടുത്തി.ALSO READ: ടി എൻ പ്രതാപന് ബിജെപിയുമായി അടുത്ത ബന്ധം, സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ കോടികൾ കൈപ്പറ്റി, പണം കൈമാറുന്നത് നേരിട്ടുകണ്ടു: ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് പ്രവർത്തകൻഐ സി ബാലകൃഷ്ണന് വേണ്ടി പ്രിയങ്ക ​ഗാന്ധി തന്നെ പ്രചാരണത്തിന് എത്തുന്നത് അം​ഗീകരിക്കാനാവില്ലെന്ന് പറഞ്ഞ കുടുംബം തങ്ങളുടെ കടബാധ്യത കോൺ​ഗ്രസ് തീർത്തില്ലെന്നും പറഞ്ഞു. കോൺഗ്രസ് പാർട്ടി എൻ എം വിജയനെ മറന്നെന്നും അതുകൊണ്ടാണ് തന്റെ അച്ഛന്റെ മരണത്തിന് കാരണക്കാരനായ ഐ സി ബാലകൃഷ്ണനെ തന്നെ സ്ഥാനാർഥിയാക്കിയതെന്നും മകൻ വിജേഷ് ചൂണ്ടിക്കാട്ടി. The post പ്രിയങ്ക ​ഗാന്ധി വാക്കുപാലിച്ചില്ല, ഐ സി ബാലകൃഷ്ണന്റെ സ്ഥാനാർഥിത്വം അച്ഛനോടുള്ള നീതി നിഷേധം; കോൺ​ഗ്രസിനെതിരെ എൻ എം വിജയന്റെ കുടുംബം ഉപവാസത്തിന് appeared first on Kairali News | Kairali News Live.