തെരഞ്ഞെടുപ്പ് യോഗത്തിൽ കയ്യേറ്റ ശ്രമമെന്ന പരാതിയിൽ കോൺഗ്രസ് മണ്ഡലം പ്രഡിഡൻ്റ് പാർട്ടി വിട്ടു. അയിരൂർ മണ്ഡലം പ്രസിഡൻ്റ് തോമസ് ഡാനിയിലാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്. റാന്നിയിലെ കെ സി വേണുഗോപാലിൻ്റെ പൊതുയോഗത്തിന് പിന്നാലെ നടന്ന യോഗത്തിലാണ് തനിക്കെതിരെ കയ്യേറ്റ ശ്രമമെന്നും ഡാനിയേൽ പറഞ്ഞു. Also read: ഹരിയാന സീറ്റ് കോഴ; കെ സി വേണുഗോപാലിൻ്റെ ‘മോർഫിങ്’ വാദങ്ങൾ പൊളിയുന്നു, മഹിളാ കോൺഗ്രസ് മുൻ നേതാവിനെ കണ്ടതിനും ഫോട്ടോയെടുത്തതിനും തെളിവ്സാധാരണക്കാരായ പ്രവർത്തകർക്ക് കോൺഗ്രസിൽ സ്ഥാനമില്ലെന്നുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. റാന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധു അക്രമികളെ സംരക്ഷിക്കുന്നു എന്ന് തോമസ് ഡാനിയൽ പറഞ്ഞു. തെരഞ്ഞെടുപ്പുകാലത്ത് ഇത് രണ്ടാം തവണയാണ് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുന്നത് എന്നും ഡാനിയേൽ തുറന്നടിച്ചു.UPDATING…The post തെരഞ്ഞെടുപ്പ് യോഗത്തിൽ കയ്യേറ്റ ശ്രമം; കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പാർട്ടി വിട്ടു appeared first on Kairali News | Kairali News Live.