വാട്ട് യൂ മീൻ ?വയനാട് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം;തട്ടിക്കയറി സണ്ണി ജോസഫ്

Wait 5 sec.

കോൺ​ഗ്രസിന്റെ വയനാട് ഫണ്ട് തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെ അത് സംബന്ധിച്ച മാധ്യമപ്രവ‍ർത്തകന്റെ ചോദ്യത്തോട് തട്ടിക്കയറി സണ്ണി ജോസഫ്. വാട്ട് യൂ മീൻ, എന്താണ് ക്രമക്കേടെന്ന് പറയൂവെന്ന് മാധ്യമപ്രവ‍ർത്തകനോട് രൂക്ഷമായ ഭാഷയിൽ തിരികെ ചോദിക്കുകയായിരുന്നു സണ്ണി ജോസഫ്.വയനാടിന് വേണ്ടി ഫണ്ട് കളക്ട്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കോൺ​ഗ്രസിനെ വല്ലാതെ അലട്ടുന്നുണ്ടോ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. മാധ്യമപ്രവർത്തകന്റേത് അനാവശ്യമായ ചോദ്യമാണെന്നും ഇതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്നും സണ്ണി ജോസഫ് മറുചോദ്യം ചോദിക്കുന്നുണ്ട്. മാധ്യമപ്രവർത്തകന് മറുപടി പറയാൻ പോലും സമയം നൽകാതെയാണ് ചോദ്യമുനയിൽ നിർത്തുന്നതെന്ന് പ്രചരിക്കുന്ന വീഡിയോയിൽ കാണാം.എന്നാൽ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാതെ വന്നതോടെ തനിക്ക് വേറെ പണിയുണ്ടെന്ന് പറഞ്ഞുക്കൊണ്ട് ആ രം​ഗത്തു നിന്ന് സണ്ണി ജോസഫ് പിന്മാറുന്നതും വീഡിയോയിൽ കാണാം. വീട് വച്ചു നൽകാനായി സമാഹരിച്ച പണം തികയില്ലെന്നും ഇനിയും പണം കണ്ടെത്തേണ്ടി വരുമെന്നുമാണ് സണ്ണി ജോസഫ് നൽകിയ മറുപടി.The post വാട്ട് യൂ മീൻ ?വയനാട് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം;തട്ടിക്കയറി സണ്ണി ജോസഫ് appeared first on Kairali News | Kairali News Live.