പാലക്കാട് കോൺഗ്രസ് സ്ഥാനാർഥി രമേഷ് പിഷാരടി തോൽക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഷാഫി പറമ്പിലെന്ന് സി പി ഐ എം പാലാക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പിഷാരടി തോറ്റാൽ അടുത്ത പ്രാവശ്യം ഷാഫിക്ക് മത്സരിക്കാമല്ലോയെന്നതാണ് അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിൽ ഇടതുപക്ഷം മികച്ച വിജയം നേടുമെന്നും പാലക്കാട് നുണപ്രചാരണം നടത്തുകയാണ് യുഡിഎഫെന്നും അദ്ദേഹം പറഞ്ഞു. NMR ഒന്നാം സ്ഥാനത്ത് എത്തിയതിൻ്റെ ബേജാറാണ് യുഡിഎഫിന്.ഷാഫിയുടെ കുതന്ത്രമാണിതെന്നും ബിജെപി ജയിച്ചാലും എൽഡിഎഫ് ജയിക്കരുതെന്നാണ് യുഡിഎഫ് ലക്ഷ്യമെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.തെരഞ്ഞെടുപ്പ് ട്രെൻഡ് എൽഡിഎഫിന് അനുകൂലമാണ്. വിജയിക്കുന്ന സ്ഥാനാർഥി എൻഎംആർ റസാഖായിരിക്കുമെന്നും ബി ജെ പി തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്താണെന്നും അത് കോൺഗ്രസും ഷാഫിയും മറച്ച് പിടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.Also read: വീട് നിർമാണത്തിലും സീറ്റ് വിതരണത്തിലും അഴിമതി നടത്തുന്ന കൂട്ടരാണ് കോൺഗ്രസ്: എംഎ ബേബിപി കെ ശശിയുടെ നാമനിർദേശ പത്രികയിലെ തെറ്റിൽ LDF പരാതി നൽകിയിട്ടുണ്ട്. കോടതിയിൽ പോകനാണ് പി കെ ശശി പറയുന്നത് LDF നേതാക്കൾക്ക് എതിരെ മാനനഷ്ട്ടത്തിന് കേസ് കൊടുക്കാൻ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.രേഖകളിൽ വയസ് കുറച്ച് യൗവ്വനം നിലനിർത്തനാണ് പി കെ ശശിയുടെ ശ്രമമെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.The post പിഷാരടി തോൽക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി ഷാഫി പറമ്പിൽ: ഇഎൻ സുരേഷ് ബാബു appeared first on Kairali News | Kairali News Live.