പൊന്നിന്റെ തിളക്കം ഇന്ന് മങ്ങിയോ അതോ കൂടിയോ? ഇന്നത്തെ വിലയറിയാം

Wait 5 sec.

സംസ്ഥാനത്ത് സ്വർണ വില ഏറിയും കുറഞ്ഞും മാറിമാറി വരുന്നതാണ് ഇപ്പോൾ ട്രെന്റ്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി (ഏപ്രിൽ 3, 4) സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. 1,10,680 രൂപയാണ് കഴിഞ്ഞ രണ്ട് ദിവസമായി ഒരു പവന്റെ വില. ഇന്നും ഇതേ വിലയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.13,835 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. ഏപ്രിൽ രണ്ടിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വർണവില എത്തിയിരുന്നു. 1,09,240 രൂപയായിരുന്നു വില. തൊട്ടടുത്ത ദിവസം 1,10,680 രൂപയായി കൂടി. ഇതേ വിലയാണ് ഇന്നും തുടരുന്നത്.ALSO READ: ചരിത്രനേട്ടത്തിൽ അദാനി പോർട്‌സ്; 500 ദശലക്ഷം ടൺ കാർഗോ നേട്ടംഅതേസമയം ഏപ്രിൽ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണനിരക്ക് എത്തിയത്. 1,12,160 രൂപയാണ് അന്ന് വിലയുണ്ടായിരുന്നത്. സമാധാന പ്രതീക്ഷകളെ എല്ലാം തകിടം മറിച്ച് പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമാവുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ ഇനിയും ചാഞ്ചാട്ടം ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം തടസപ്പെട്ടതോടെ ലോകമെങ്ങും ഊർജ പ്രതിസന്ധിയിലാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യത കൂടുന്നതും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.The post പൊന്നിന്റെ തിളക്കം ഇന്ന് മങ്ങിയോ അതോ കൂടിയോ? ഇന്നത്തെ വിലയറിയാം appeared first on Kairali News | Kairali News Live.