നരകത്തിൻ്റെ വാതിലുകൾ നിങ്ങൾക്കായി തുറക്കും; ട്രംപിന്റെ 48 മണിക്കൂർ ഭീഷണിക്ക് മറുപടിയുമായി ഇറാൻ

Wait 5 sec.

യുഎസിനും ഇസ്രയേലിനും ബിഗ് സർപ്രൈസ് എന്ന് ആക്രമണ മുന്നറിയിപ്പുമായി ഇറാൻ. 48 മണിക്കൂറിനുള്ളിൽ യുഎസുമായി കരാറിലെത്തുകയോ അല്ലെങ്കിൽ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുകയോ ചെയ്തില്ലെങ്കിൽ സർവ നാശം എന്ന യുഎസ് ഭീഷണി വിഡ്ഢിത്തമെന്ന് ഇറാൻ വിശേഷിപ്പിച്ചു.നരകത്തിൻ്റെ വാതിലുകൾ നിങ്ങൾക്കായി തുറക്കും എന്നാണ് ഇറാൻ്റെ മുതിർന്ന ഉദ്യോഗസ്ഥൻ ജനറൽ അലി അബ്ദൊള്ളാഹി അലിബാദി ട്രംപിൻ്റെ ഭീഷണിയിൽ പ്രതികരിച്ചത്. ഇറാൻ്റെ മേൽ ഇസ്രയേലിൽ നിന്നോ യുഎസിൽ നിന്നോ ഉണ്ടാകുന്ന ഏതൊരു തരത്തിലുള്ള ആക്രമണത്തിനും ഇരു രാഷ്ട്രങ്ങളും വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അലിബാദി പറഞ്ഞു.പശ്ചിമേഷ്യയിൽ നിലവിൽ സംഘർഷം തുടരുകയാണ്. ഇറാന്‍ ആക്രമണത്തില്‍ കുവെെത്തിലെ ജലശുദ്ധീകരണ ശാലകളിലും വെെദ്യുത നിലയങ്ങളിലും കനത്ത നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഷുവെെഖ് എണ്ണ ശുദ്ധീകരണ യൂണിറ്റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ തീപിടുത്തമുണ്ടായി.The post നരകത്തിൻ്റെ വാതിലുകൾ നിങ്ങൾക്കായി തുറക്കും; ട്രംപിന്റെ 48 മണിക്കൂർ ഭീഷണിക്ക് മറുപടിയുമായി ഇറാൻ appeared first on ഇവാർത്ത | Evartha.