ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ ദേഷ്യത്തിൽ തൊഴിലുടമയെ മർദിച്ച് ഭർത്താവ്. ബെംഗളൂരുവിലെ ഒരു സലൂണിലാണ് സംഭവം. സലൂൺ ഉടമയ്ക്കാണ് ക്രൂരമായ മർദനമേറ്റത്. മാർച്ച് 28ന് വടക്കൻ ബെംഗളൂരുവിലെ അവലഹള്ളി പ്രദേശത്തുള്ള സ്കിൻ ഷൈൻ യൂണിസെക്സ് സലൂണിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ.സംഭവത്തിൽ പ്രതിക്കെതിരെ ആവലഹള്ളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ്ഐആർ പ്രകാരം, മുൻ ജീവനക്കാരിയുടെ ഭർത്താവാണ് കൃത്യത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 4-5 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇയാൾ സലൂണിൽ പ്രവേശിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.ALSO READ: പെണ്‍കുഞ്ഞുങ്ങളുണ്ടായതിൽ നിരാശ; തെലങ്കാനയിൽ ഇരട്ടക്കുട്ടികളെ വിഷം കൊടുത്തതിന് ശേഷം കിണറ്റിലെറിഞ്ഞ് കൊന്ന് പിതാവ്സലൂണിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് സലൂൺ ഉടമയായ മോഹൻ കുമാറിനെ ഇവർ ആദ്യം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പിന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പൊലീസ് പറയുന്നു.യുവതി ആക്രമണത്തെ തടയാൻ ശ്രമിച്ചതോടെ ഇവർക്കും മർദനമേറ്റു. സലൂൺ ഉടമയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.The post ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; തൊഴിലുടമയെ തല്ലി ഭർത്താവ്, സംഭവം ബെംഗളൂരുവിൽ appeared first on Kairali News | Kairali News Live.