വ്യാജ ഫോൺ സന്ദേശം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പി ടി എ റഹീം

Wait 5 sec.

വ്യാജ ഫോൺ സന്ദേശത്തിൽ കുന്ദമംഗലം എൽഡിഎഫ് സ്ഥാനാർത്ഥി പി ടി എ റഹീം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പി ടി എ റഹീമിൻ്റെ ചിഹ്നം തെറ്റായി കാണിച്ചാണ് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. പരാജയ ഭീതി മൂലം ആണ് യുഡിഎഫ് ഇത്തരം പ്രചാരണം നടത്തുന്നതെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി.എൽഡിഎഫ് സ്ഥാനാർത്ഥി പി ടി എ റഹീമിന് ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്നതാണ് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. എന്നാൽ ബക്കറ്റ് ചിഹ്നത്തിലാണ് പി ടി എ റഹിം മത്സരിക്കുന്നത്. അതേസമയം നിലവിലെ എം എൽ എ യായ പിടി എ റഹീമിന് സ്വന്തം ഫോൺ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യവുമാണ്. ഫോൺ നമ്പർ സ്പാം നമ്പറായി കാണിക്കുന്നതായാണ് പരാതി.ALSO READ: പ്രിയങ്ക ​ഗാന്ധി വാക്കുപാലിച്ചില്ല, ഐ സി ബാലകൃഷ്ണന്റെ സ്ഥാനാർഥിത്വം അച്ഛനോടുള്ള നീതി നിഷേധം; കോൺ​ഗ്രസിനെതിരെ എൻ എം വിജയന്റെ കുടുംബം ഉപവാസത്തിന്മണ്ഡലത്തിലേക്ക് പണത്തിൻ്റെ ഒഴുക്കാണെന്നും ആരോപണമുണ്ട്. പണം കൊടുത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും എൽഡിഎഫിൻ്റെ ഘടകകക്ഷി നേതാക്കൾക്ക് വരെ പണം ഓഫർ ചെയ്ത് കാൾ വന്നുവെന്നും പരാതിയിൽ പറയുന്നു.The post വ്യാജ ഫോൺ സന്ദേശം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പി ടി എ റഹീം appeared first on Kairali News | Kairali News Live.